ഇടുക്കി : മൂന്ന് പോലീസുകാരെ ബോംബറിഞ്ഞു കൊന്ന കേസിലെ പ്രതിയായ കമ്മ്യൂണിസ്റ്റ് ഭീകരൻ ഇടുക്കിയിൽ നിന്നും പിടിയിലായി. ദേശീയ അന്വേഷണ ഏജൻസിയാണ് ഇയാളെ മൂന്നാറിൽ നിന്നും പിടികൂടിയത്. ഝാർഖണ്ഡ് സ്വദേശിയായ സഹൻ ടുടി ആണ് അറസ്റ്റിലായത്.
മൂന്നാറിലെ ഒരു തേയില തോട്ടത്തിൽ തൊഴിലാളിയായി കഴിഞ്ഞു വരികയായിരുന്നു ഇയാൾ. ബോംബ് സ്ഫോടന കേസിന് പിന്നാലെ ഝാർഖണ്ഡിൽ നിന്ന് കടന്ന പ്രതി മൂന്നാർ ഗൂഡാർവിള എസ്റ്റേറ്റിൽ ജോലി ചെയ്തു വരികയായിരുന്നു. ഇയാളുടെ ഭാര്യയും ഇതേ എസ്റ്റേറ്റിൽ ഒപ്പം ജോലി ചെയ്തിരുന്നു. ദേശീയ അന്വേഷണ ഏജൻസിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പ്രതിയെ മൂന്നാറിൽ നിന്ന് പിടികൂടിയത്.
2021ആണ് ഝാർഖണ്ഡിൽ സ്ഫോടനത്തിലൂടെ 3 പൊലീസുകാരെ ഈ കമ്മ്യൂണിസ്റ്റ് ഭീകരൻ കൊലപ്പെടുത്തിയത്. കഴിഞ്ഞ ഒന്നരവർഷമായി ഇയാൾ കേരളത്തിൽ ആണ് ഒളിവിൽ കഴിഞ്ഞു വന്നിരുന്നത്. ഇയാളോടൊപ്പം മറ്റു നിരവധി കമ്മ്യൂണിസ്റ്റ് ഭീകരരും കേരളത്തിൽ എത്തിയിട്ടുണ്ടെന്നാണ് എൻഐഎക്ക് ലഭിച്ചിരിക്കുന്ന സൂചന. കേരളത്തിലെ വിവിധ പ്രദേശങ്ങളിലെ ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നും കേസുകളിൽ പെട്ട ഒളിവിൽ പോയ കമ്മ്യൂണിസ്റ്റ് ഭീകരരും ഉണ്ടെന്നാണ് ലഭ്യമാകുന്ന വിവരം.
Discussion about this post