2025 ലെ ഏഷ്യാ കപ്പ് മത്സരത്തിൽ പാകിസ്ഥാൻ ഹസ്തദാനം കൊടുക്കേണ്ടെന്ന ഇന്ത്യൻ താരങ്ങളുടെ തീരുമാനം വലിയ വിവാദത്തിന് കാരണമായി. പാകിസ്ഥാനുമായി മൂന്ന് മത്സരങ്ങളിലാണ് ഇന്ത്യ ഏഷ്യാ കപ്പിൽ ഏറ്റുമുട്ടിയത്. ഇതിൽ മൂന്നിലും ഇഇന്ത്യ ജയിച്ചു. മത്സരത്തിന് മുമ്പ് നായകന്മാർ രണ്ട് പേരുമുള്ള ഹസ്തദാനത്തിൽ നിന്ന് പിന്മാറിയ സൂര്യകുമാർ യാദവിന്റെ പാത തന്നെ ടീമിലെ മറ്റുള്ളവരും സ്വീകരിച്ചു. പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള രാഷ്ട്രീയ സംഘർഷങ്ങളുടെ നേരിട്ടുള്ള ഫലമായിരുന്നു ഈ തീരുമാനം.
എന്നിരുന്നാലും, വരാനിരിക്കുന്ന ഏകദിന പരമ്പരയ്ക്ക് മുമ്പ്, ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരങ്ങൾ (പുരുഷന്മാരും വനിതകളും) ഇന്ത്യയുടെ ഹസ്തദാനം തീരുമാനത്തെ ലക്ഷ്യം വയ്ക്കുകയും അതിനെ പരിഹസിക്കുന്ന ഒരു വീഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്തു. കായോ സ്‌പോർട്‌സ് സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്‌ത വീഡിയോയിൽ ഒരു അവതാരകൻ ഇങ്ങനെ പറഞ്ഞു: “ഇന്ത്യ ഇങ്ങോട്ടുള്ള വഴിയിലാണെന്ന് നമുക്കെല്ലാവർക്കും അറിയാം. പക്ഷേ ഒരു നിർണായക ബലഹീനത ഞങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. പരമ്പരാഗത ആശംസയുടെ (ഹാൻഡ്‌ഷേക്ക്) വലിയ ആരാധകരല്ല അവർ എന്ന് ഞങ്ങൾക്കറിയാം, അതിനാൽ നമുക്ക് വെറൈറ്റി ആയിട്ടുള്ള രീതിയിൽ അവർക്ക് അത് നൽകാം.”
ശേഷം ഇന്ത്യൻ കളിക്കാരുമായി പരീക്ഷിക്കാവുന്ന വിവിധ ആശംസകൾ പരിഹാസ രൂപേണ നിർദേശിച്ച് ഓസ്‌ട്രേലിയൻ താരങ്ങൾ നിൽക്കുന്നിടത്ത് വീഡിയോ അവസാനിക്കുന്നു.
AUS players pre-India clip mocks India no-handshake theatre vs Pak. Why Aussie media & players laughing at stance sold as national pride? @BCCI @JayShah @GautamGambhir @narendramodi @ICC @MithunManhas @vikrantgupta73 @rawatrahul9 @mufaddal_vohra @PadmajaJoshi @ShivAroor pic.twitter.com/lSbuyhEcui
— Maham Fazal (@MahamFazal_) October 14, 2025
ഓസ്‌ട്രേലിയയിൽ നടക്കാനിരിക്കുന്ന ഇന്ത്യ-ഓസീസ് ഏകദിന മത്സര പരമ്പര ഇന്ത്യൻ സീനിയർ താരങ്ങളെ സംബന്ധിച്ച് വലിയ പരീക്ഷണം തന്നെയാണ്. രോഹിത്, കോഹ്‌ലി തുടങ്ങിയവർ ഏറെ നാളുകളുടെ ഇടവേളക്ക് ശേഷം ടീമിലെത്തുമ്പോൾ ഇവരുടെ പ്രകടനം ഏവരും ഉറ്റുനോക്കും. മോശമായി കളിച്ചാൽ ടീമിലെ സ്ഥാനം തന്നെ ചോദ്യം ചെയ്യപ്പെടും.
Discussion about this post