ഇന്ത്യയുടെ പുതിയ ഏകദിന ക്യാപ്റ്റനായി നിയമിതനായ ശുഭ്മാൻ ഗില്ലിനെ കാത്തിരിക്കുന്നത് വലിയ ഉത്തരവാദിത്വമാണ്. ഒക്ടോബർ 19 ന് ആരംഭിക്കുന്ന വൈറ്റ്-ബോൾ പര്യടനത്തിനായി ഇന്ത്യൻ ടീം ഓസ്‌ട്രേലിയയിലേക്ക് പുറപ്പെടുന്ന സമയത്ത് രോഹിത് ശർമ്മ, വിരാട് കോഹ്‌ലി തുടങ്ങിയ മുതിർന്ന താരങ്ങളെ കാണുന്ന വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പങ്കിട്ട ഒരു വീഡിയോയിൽ, ഡൽഹിയിൽ നിന്ന് ഓസ്‌ട്രേലിയയിലേക്കുള്ള യാത്ര അവർ കാണിക്കുന്നു. രോഹിത് ശർമ്മ, വിരാട് കോഹ്‌ലി തുടങ്ങിയ താരങ്ങൾ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് തന്നെ ഡൽഹിയിൽ എത്തിയിരുന്നു. അതേസമയം ക്യാപ്റ്റൻ ഗിൽ ഉൾപ്പെടെയുള്ള മറ്റ് ചില കളിക്കാർ വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റ് സമാപിച്ച ശേഷമാണ് ടീമിനൊപ്പം ചേർന്നത്.
തന്റെ അടുത്തേക്ക് വരുന്ന ഗില്ലിനെ കണ്ടതും അദ്ദേഹത്തെ നോക്കുന്ന രോഹിത്തിനെ വീഡിയോയുടെ തുടക്കത്തിൽ തന്നെ കാണാം. രോഹിത്തിന്റെ തോളിൽ കൈവെച്ച ഗില്ലിനോട് ‘അരേ ഹീറോ, എന്തൊക്കെയുണ്ട്’ എന്ന് രോഹിത് പറയുന്നതും വീഡിയോയിൽ കേൾക്കാം. ശേഷം ടീം ബസിലേക്ക് കയറുന്ന രോഹിത് കോഹ്‌ലിയെ കെട്ടിപിടിക്കുന ദൃശ്യങ്ങളും കാണാൻ സാധിക്കുന്നുണ്ട്. ഇത് കൂടാതെ ഗിൽ ടീം ബസിൽ വെച്ച് വിരാട് കോഹ്‌ലിയെയും കണ്ട് അഭിവാദ്യം ചെയ്യുന്നുണ്ട്.
എന്തായാലും യുവതാരത്തിൻറെ ക്യാപ്റ്റൻസിയിൽ സൂപ്പർതാരങ്ങൾ ഇറങ്ങുമ്പോൾ എങ്ങനെയാകും പ്രകടനം എന്ന് ഏവരും ഉറ്റുനോക്കും.
https://twitter.com/i/status/1978392909226365381
Discussion about this post