വൈഭവ് സൂര്യവംശി ഇന്ന് ക്രിക്കറ്റ് ലോകത്തെ ചർച്ചാവിഷയമാണ്. ആദ്യം ഐപിഎൽ, പിന്നീട് ഇംഗ്ലണ്ട്, ഒടുവിൽ ഓസ്ട്രേലിയ ഇവിടെ എല്ലാം 14 വയസ്സുള്ള താരം എന്തായാലും ബാറ്റിംഗ് പ്രകടനം കൊണ്ട് പിച്ചിനെ തീപിടിപ്പിച്ചുകഴിഞ്ഞു . 13 വയസ്സുള്ളപ്പോൾ രാജസ്ഥാൻ റോയൽസ് 1.1 കോടി രൂപയ്ക്ക് അദ്ദേഹത്തെ സ്വന്തമാക്കിയപ്പോഴാണ് സൂര്യവംശി ആദ്യം ചർച്ചകളിൽ നിറഞ്ഞത്.
ഗുജറാത്ത് ടൈറ്റൻസിനെതിരെ, സൂര്യവംശി ഐപിഎല്ലിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി മാറി. പിന്നെ ഇംഗ്ലണ്ട് അണ്ടർ 19 ടീമിനെതിരെ 78 പന്തിൽ നിന്ന് 143 റൺസ് നേടി തന്റെ മികച്ച പ്രകടനം തുടർന്നു. ചെന്നൈയിൽ നടന്ന ആദ്യ യൂത്ത് ടെസ്റ്റിൽ ഓസ്ട്രേലിയ അണ്ടർ 19 ടീമിനെതിരെ വെറും 62 പന്തിൽ നിന്ന് 104 റൺസ് നേടി ഓസ്ട്രേലിയയെയും തകർത്തെറിഞ്ഞു.
എന്നിരുന്നാലും, ഏപ്രിൽ 28 ന് രാത്രി ജയ്പൂരിൽ സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ 35 പന്തിൽ നിന്ന് 100 റൺസ് നേടി അദ്ദേഹം പ്രകടിപ്പിച്ച വെടിക്കെട്ടിന് അടുത്തൊന്നും ഒരു വെടിക്കെട്ടും വന്നില്ല എന്നുള്ളതാണ് സത്യം. ഇന്ത്യയ്ക്കായി കളിച്ച പല പ്രമുഖ താരങ്ങളെയും അന്ന് വൈഭവ് അടിചോദിച്ചുരുന്നു. ഏഴ് ഫോറുകളും 11 സിക്സറുകളും ഉൾപ്പെടെ 101 റൺസ് നേടിയ സൂര്യവംശി, 16 ഓവറിനുള്ളിൽ 210 റൺസ് പിന്തുടരാൻ റോയൽസിനെ സഹായിച്ചു. 14 വയസ്സുള്ള ഒരു കുട്ടി ഇങ്ങനെയൊന്നും കളിക്കില്ല എന്നും അവന് അതിൽ കൂടുതൽ പ്രായം കാണുമെന്നും പറഞ്ഞ ഓസ്‌ട്രേലിയൻ മഹാനായ മാത്യു ഹെയ്ഡൻ സൂര്യവംശിയുടെ പ്രായം വിശ്വസിക്കാൻ വിസമ്മതിച്ചതെങ്ങനെയെന്ന് രവി ശാസ്ത്രി ഓർമ്മിച്ചു.
” സിറാജിനെയും ഇഷാന്തിനെയും എല്ലാം അവൻ അടിച്ചോടിച്ച മത്സരമായിരുന്നു അത്. ആ സമയത്ത് എന്റെ ഒപ്പമുണ്ടായിരുന്ന ഹെയ്ഡൻ വൈഭവൻ 14 വയസൊന്നും അല്ല പ്രായം എന്ന് പറഞ്ഞു. ഞാൻ അപ്പോൾ അയാളോട് ശാന്തനായിരിക്കാൻ മാത്രമാണ് പറഞ്ഞത്.”
മുമ്പും വൈഭവിന്റെ പ്രായത്തെ ചൊല്ലി മുമ്പും വിവാദങ്ങളുണ്ടായിരുന്നു. അന്ന് ചില ട്രോളുകൾ വന്നപ്പോൾ അതിന് താരത്തിന്റെ പിതാവ് മറുപടി നൽകുകയും ചെയ്‌തു.
Discussion about this post