ചത്തീസഗഡിലെ അബുജ്മർ കമ്യൂണിസ്റ്റ് ഭീകരവിമുക്ത പ്രദേശമായി പ്രഖ്യാപിച്ച് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ. വടക്കൻ ബസ്തറിലെ കുന്നിൻ പ്രദേശമാണ് അബുജ്മർ. 170 ഭീകരർ കീഴടങ്ങിയെന്നും അദ്ദേഹം വ്യക്തമാക്കി. കമ്യൂണിസ്റ്റ് ഭീകരർ, മുഖ്യധാരയിലേക്ക് വന്നതിനെ സ്വാഗതം ചെയ്തുകൊണ്ട്, അക്രമം ഉപേക്ഷിക്കാനും ഇന്ത്യൻ ഭരണഘടനയിൽ വിശ്വാസമർപ്പിക്കാനുമുള്ള അവരുടെ തീരുമാനത്തെ കേന്ദ്രമന്ത്രി പ്രശംസിച്ചു.
2026 മാർച്ച് 31 ഓടെ രാജ്യത്ത് നിന്ന് കമ്യൂണിസ്റ്റ് ഭീകരതയെ തുടച്ചുമാറ്റുമെന്ന് അമിത് ഷാ ഉറപ്പ് നൽകിയിരുന്നു. രാജ്യത്തെ നക്സലുകൾക്ക് കീഴടങ്ങാനായി അദ്ദേഹം അന്ത്യശാസനവും നൽകിയിരുന്നു. മാവോയിസ്റ്റുകളുമായി ചർച്ചയില്ലെന്നും അവർക്ക് സർക്കാർ മുന്നോട്ട് വച്ച പദ്ധതി പ്രകാരം ആയുധം വച്ച് കീഴടങ്ങാമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കിയിരുന്നു.
Discussion about this post