ഞായറാഴ്ച പെർത്തിൽ ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയിലൂടെ വിരാട് കോഹ്‌ലിഒരു നീണ്ട ഇടവേളക്ക് ശേഷം ക്രിക്കറ്റ് കളത്തിൽ തിരിച്ചെത്തും എന്ന പ്രത്യേകത ഉണ്ട്. 37 വയസ്സ് തികയുന്ന കോഹ്‌ലിയുടെ ഫിറ്റ്നസ്, നീണ്ട ഇടവേളക്ക് ശേഷം വരുമ്പോൾ ഫോം എങ്ങനെ ആയിരിക്കും ഉൾപ്പടെ അനേകം ചോദ്യങ്ങൾ അദ്ദേഹത്തിന് മുന്നിലുണ്ട്.
എന്നാൽ ഇതൊന്നും കോഹ്‌ലിക്ക് വിഷയമല്ല എന്ന് പറയുകയാണ് ഓസ്‌ട്രേലിയൻ പേസർ കെയ്ൻ റിച്ചാർഡ്‌സൺ. എട്ട് വർഷം മുമ്പ് ഇന്ത്യക്ക് എതിരായ മത്സരത്തിൽ കോഹ്‌ലി പ്രകടിപ്പിച്ച ഫിറ്റ്നസ് ഓർക്കുക ആയിരുന്നു റിച്ചാർഡ്‌സൺ. 2017 ൽ എംഎസ് ധോണിയിൽ നിന്ന് ഏകദിന ക്യാപ്റ്റനായി സ്ഥാനമേറ്റ കോഹ്‌ലി, ആ വർഷം തകർപ്പൻ ഫോമിലായിരുന്നു. എതിരാളികൾ ആരാണെങ്കിലും അവരെ തകർത്തെറിയുക എന്ന മൂഡായിരുന്നു കോഹ്‌ലിക്ക് ഉണ്ടായിരുന്നത്.
കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്ന 2017 ലെ ഇന്ത്യൻ പര്യടനത്തിലെ രണ്ടാം ഏകദിനം കളിച്ച റിച്ചാർഡ്സൺ, തന്റെ സഹതാരങ്ങൾ ശ്വാസംമുട്ടുകയും കളിക്കളത്തിൽ എഴുന്നേൽക്കാൻ പാടുപെടുകയും ചെയ്യുമ്പോൾ പോലും കോഹ്‌ലി ഓസ്‌ട്രേലിയയെ എങ്ങനെയാണ് കഠിനമായ ചൂടിലും തകർത്തതെന്ന് ഓർത്തു.
” ആ പരമ്പരയിൽ കൊൽക്കത്തയിൽ ഒരു മത്സരം ഉണ്ടായിരുന്നു, അവിടെ വളരെ ചൂടായിരുന്നു. സത്യം പറഞ്ഞാൽ അന്നത്തെ ചൂട് വിവരിക്കാൻ പോലുമാകില്ല എന്നതാണ് സത്യം . ആ ദിവസം അദ്ദേഹം (കോഹ്‌ലി) സെഞ്ച്വറി നേടിയെന്ന് ഞാൻ കരുതുന്നില്ല, അദ്ദേഹം 90 റൺസ് നേടിയെന്ന് ഞാൻ കരുതുന്നു. ഞങ്ങൾ ഓർത്തത് ടീം മരിച്ചു പോകും പോലെയായിരുന്നു. എന്നാൽ കോഹ്‌ലി ആകട്ടെ ഒന്നും രണ്ടും റൺ ഒകെ അയാൾ എളുപ്പത്തിലോടി. എയർ കണ്ടീഷനിംഗിൽ ട്രെഡ്‌മില്ലിൽ ഇരിക്കുന്നതുപോലെയാണ് അയാൾ ഓടിയിരുന്നത്. ആ ദിവസം ഞങ്ങൾക്ക് സംസാരിക്കാനുള്ള ആരോഗ്യം ഒന്നും ഇല്ലായിരുന്നു. വിക്കറ്റ് ലഭിച്ചാൽ പോലും സന്തോഷിക്കാൻ സാധികാത്ത അവസ്ഥ, എന്നാൽ വിരാടിന് അതൊന്നും പ്രശ്നം അല്ലായിരുന്നു ” റിച്ചാർഡ്‌സൺ പറഞ്ഞു.
മത്സരത്തിലേക്ക് വന്നാൽ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ച ഇന്ത്യ, കോഹ്‌ലിയുടെ 92 റൺസിന്റെ മികവിൽ 252 റൺസ് നേടി. കഠിന ചൂടിൽ തകർന്ന് ഓസീസ്, റിസ്റ്റ് സ്പിന്നർ കുൽദീപ് യാദവിന്റെ ഹാട്രിക് നേട്ടത്തിന് മിന്നൽ തകർന്ന് 50 റൺസിന്റെ തോൽവി ഏറ്റുവാങ്ങി. പരമ്പര 4-1ന് ഇന്ത്യ സ്വന്തമാക്കി.
2017-ൽ ഏകദിന ക്രിക്കറ്റിലെ തന്റെ ഏറ്റവും മികച്ച വർഷം കോഹ്‌ലി ആസ്വദിച്ചു, 26 മത്സരങ്ങളിൽ നിന്ന് 76.84 ശരാശരിയിൽ 1469 റൺസ് നേടി അദ്ദേഹം തിളങ്ങി.
Discussion about this post