2016 ൽ ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ചതിനുശേഷം, കെ.എൽ. രാഹുൽ തന്റെ കരിയറിൽ ഭൂരിഭാഗവും ഫോർമാറ്റിൽ അഞ്ചാം നമ്പറിൽ ആണ് കളിച്ചിട്ടുള്ളത്. ആ സ്ഥാനത്ത് ബാറ്റ് ചെയ്യുമ്പോൾ താരത്തിന്റെ ശരാശരി 56 ൽ കൂടുതലാണെന്നും 9 അർദ്ധസെഞ്ച്വറികളും 2 സെഞ്ച്വറികളും അദ്ദേഹത്തിന്റെ പേരിലുണ്ടെന്നതും ശ്രദ്ധിക്കണം.
ഈ കണക്കുകൾ കണ്ടാൽ ഒരു കാര്യം ഉറപ്പിക്കാം, അഞ്ചാം നമ്പറിൽ രാഹുലിനെക്കാൾ നല്ല ഒരു ഓപ്ഷൻ ഇന്ന് ഇന്ത്യൻ ടീമിൽ ഇല്ല. എന്നിരുന്നാലും, ഇന്ത്യൻ മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിന് ഈ കണക്കുകൾ ഒന്നും പ്രശ്‌നമല്ല എന്ന് തോന്നുന്നു. തന്ത്രങ്ങൾ എന്നോ കളിയിലെ സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയുള്ള തീരുമാനങ്ങൾ എന്നൊക്കെ പറയാമെങ്കിലും ഗംഭീർ ടീമിന്റെ പരിശീലക സ്തനം ഏറ്റെടുത്ത ശേഷം വെറും ഒരു തവണ മാത്രമാണ് അഞ്ചാം നമ്പറിൽ രാഹുലിന് ബാറ്റ് ചെയ്യാൻ അവസരം കിട്ടിയത് .
രാഹുൽ അഞ്ചാം സ്ഥാനത്ത് കളിച്ച 31 ഇന്നിംഗ്‌സുകളിൽ നിന്ന് 56.47 ശരാശരിയിൽ 1299 റൺസ് നേടിയിട്ടുണ്ട്, ഇതിൽ 97 ഫോറുകളും 36 സിക്‌സറുകളും ഉൾപ്പെടുന്നു. ഈ നമ്പറിൽ ലോകത്തിലെ തന്നെ ഏറ്റവും ബെസ്റ്റ് രാഹുൽ ആണെന്ന് പറയാൻ സാധിക്കും. എന്നാൽ ഗംഭീർ മുഖ്യ പരിശീലകനായി ചുമതലയേറ്റതിനുശേഷം, രാഹുൽ അഞ്ചാം സ്ഥാനത്ത് ഒരു തവണ മാത്രമേ ബാറ്റ് ചെയ്തിട്ടുള്ളൂ.
പരിശീലകനായുള്ള ആദ്യ പരമ്പരയിൽ, ഗംഭീർ ശ്രീലങ്കക്ക് എതിരെ ആറാം നമ്പറിലും ഏഴാം നമ്പറിലും രാഹുലിനെ ബാറ്റ് ചെയ്യാനിറക്കി. അദ്ദേഹം 31 ഉം 0 ഉം റൺസ് നേടി. ശേഷം താരം ഇതിൽ, അഞ്ചാം സ്ഥാനത്ത് ഒരു തവണ മാത്രമേ അദ്ദേഹം ബാറ്റ് ചെയ്തിട്ടുള്ളൂ – അഹമ്മദാബാദിൽ ഇംഗ്ലണ്ടിനെതിരെ 40 റൺസ് നേടി. ശേഷിക്കുന്ന ആറ് ഇന്നിംഗ്‌സുകളിൽ, അദ്ദേഹം ആറാം നമ്പറിൽ ബാറ്റ് ചെയ്തു, 2, 10, 41*, 23, 42*, 34* എന്നിങ്ങനെ സ്‌കോറുകൾ നേടി.
ആറിലും ഭേദപ്പെട്ട സ്റ്റാറ്റുകൾ ആണെങ്കിലും ലോകത്തിലെ മികച്ച താരങ്ങളിൽ ഒരാളായ രാഹുലിന്റെ കഴിവ് ഗംഭീർ പൂർണമായി ഉപയോഗിക്കുന്നുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് തന്നെയാണ് ഉത്തരം.
Discussion about this post