മലയാളി ഒരു ദിവസം തിന്നുതീർക്കുന്നത് 2540.48 ടൺ മത്സ്യമെന്ന് ഫിഷറീസ് വകുപ്പ്. നമ്മുടെ കടലിൽ നിന്നും ഉൾനാടൻ ജലാശയങ്ങളിൽ നിന്നുമായി 2048 മത്സ്യമാണ് ലഭിക്കുന്നത്. ബാക്കിയുള്ള 491.76 ടൺ തമിഴ്‌നാട്,ആന്ധ്ര,കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് എത്തിക്കുന്നത്.
വർഷാവർഷം ഉത്പാദനം കൂടുന്നുണ്ടെങ്കിലും ഉൾനാടൻ മത്സ്യോത്പാദനം വർധിപ്പിക്കാതെ സ്വയംപര്യാപ്തതാലക്ഷ്യം നേടാനാവില്ലെന്നാണ് വകുപ്പ് ചൂണ്ടിക്കാട്ടുന്നത്. മീനും ഭക്ഷ്യയോഗ്യമായ മറ്റു ജലജീവികളുടെയും ഉത്പാദനം 2020-’21 വർഷം 34,987 ടൺ ആയിരുന്നെങ്കിൽ കഴിഞ്ഞ സാമ്പത്തികവർഷം അത് 41,175 ടണ്ണിൽ എത്തി.
Discussion about this post