വെറ്ററൻ പേസർ മുഹമ്മദ് ഷമിയും ചീഫ് സെലക്ടർ അജിത് അഗാർക്കറും തമ്മിലുള്ള വാഗ്വാദങ്ങൾക്ക് പിന്നിലെ പ്രധാന കാരണം വ്യക്തതയില്ലായ്മയാണെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം രവിചന്ദ്രൻ അശ്വിൻ. ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ടീമിൽ ഷമി ഉൾപ്പെടുത്താതെ പോയതിന് പിന്നിലെ കാരണം താരത്തിന്റെ ഫിറ്റ്നസ് പ്രശ്നങ്ങൾ ആണെന്ന് അഗാർക്കർ പറഞ്ഞതിന് പിന്നാലെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്.
2025-ൽ ഇംഗ്ലണ്ടിൽ നടക്കുന്ന ആൻഡേഴ്‌സൺ-ടെൻഡുൽക്കർ ട്രോഫിക്ക് പരിഗണിക്കപ്പെടാത്തതിനെക്കുറിച്ചുള്ള ചോദ്യങ്ങളിൽ, ഷമിയുടെ നിലവിലെ ഫിറ്റ്‌നസ് നിലയെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് സ്ക്വാഡ് സെലക്ഷൻ പത്രസമ്മേളനത്തിൽ അജിത് അഗാർക്കർ പറഞ്ഞു. 2025-ലെ ദുലീപ് ട്രോഫിയിൽ കളിച്ചിട്ടുണ്ടെന്നും 2025-26 രഞ്ജി ട്രോഫിയിലും ബംഗാളിനായി കളിക്കാൻ പോകുകയാണെന്നും പറഞ്ഞ് തനിക്ക് ഫിറ്റ്നസ് പ്രശ്നമേ ഇല്ലെന്ന് ഷമി തിരിച്ചടി നൽകി.
എന്നാൽ പിന്നെയും ഷമിയുടെ ഫിറ്റ്നസിനെയും താളത്തെയും അഗാർക്കർ ചോദ്യം ചെയ്തതോടെ തർക്കം കൂടുതൽ വഷളായി. ഷമിയാകട്ടെ കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ ഉത്തരാഖണ്ഡിനെതിരായ ബംഗാളിന്റെ മത്സരത്തിനിടെ സംസാരിച്ചപ്പോൾ അഗാർക്കറിന്റെ അഭിപ്രായത്തോട് പ്രതികരിച്ച് ‘അദ്ദേഹത്തിന് എന്ത് വേണമെങ്കിലും പറയാം’ എന്ന് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അശ്വിൻ ഈ തർക്കത്തെക്കുറിച്ച് പറഞ്ഞത് ഇങ്ങനെ:
“ഒരു കാര്യം തുറന്നു പറയാം, ഇന്ത്യൻ ക്രിക്കറ്റിലെ എല്ലാ പ്രശ്ങ്ങളുടെയും വ്യക്തതയില്ലായ്മയാണെന്ന് എനിക്ക് തോന്നുനു. അത് മാറണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. കളിക്കാരുടെയും സെലക്ടർമാരുടെയും ഭാഗത്തുനിന്നും അത് മാറേണ്ടതുണ്ട്. പരോക്ഷമായ എന്തെങ്കിലും പറഞ്ഞാൽ അത് വാർത്തകളിൽ വരുമെന്ന് ഞാൻ ശ്രദ്ധിച്ചു. ഷമി എന്താണ് ചെയ്തത് എന്ന് നോക്കൂ. അദ്ദേഹം പ്രകടനം നടത്തി, തുടർന്ന് പത്രസമ്മേളനത്തിൽ സംസാരിച്ചു, അതിൽ തെറ്റൊന്നുമില്ല. പക്ഷേ എന്തുകൊണ്ടാണ് അദ്ദേഹം ഇതെല്ലാം സംസാരിക്കുന്നത്? കാരണം അദ്ദേഹത്തിന് വ്യക്തതയില്ല. എന്നാൽ, അതേ സമയം, അജിത് അഗാർക്കർ അത് എങ്ങനെ കൈകാര്യം ചെയ്തുവെന്ന് എനിക്ക് ശരിക്കും ഇഷ്ടപ്പെട്ടു. ആ ഫോൺ കോൾ സംഭവിച്ചിരിക്കുമെന്ന് ഞാൻ ശരിക്കും കരുത്തിനു” അശ്വിൻ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
ഷമി അവസാനമായി ഇന്ത്യയ്ക്കായി 2025 ചാമ്പ്യൻസ് ട്രോഫിയിൽ ആണ് കളിച്ചത്. അവിടെ അദ്ദേഹം പ്ലെയിംഗ് ഇലവനിലെ ഏക മുൻനിര പേസറായിരുന്നു. അതിനുശേഷം, 2025 ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) സീസണിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനായി (എസ്ആർഎച്ച്) തിളങ്ങാതെ പോയതോടെ ടീമിൽ നിന്ന് പുറത്തായി.
Discussion about this post