തനിക്കെതിരെ ഉയർന്ന ലൈംഗിക ആരോപണത്തിന്റെ സത്യാവസ്ഥ വിശദീകരിക്കാൻ നടൻ അജ്മൽ അമീർ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് താഴെ നിരവധി പെൺകുട്ടികളുടെ വെളിപ്പെടുത്തൽ. നിരവധി പെൺകുട്ടികളാണ് അജ്മൽ അമീറിൽ നിന്ന് ദുരനുഭവം നേരിട്ടതായി കമന്റിൽ അറിയിക്കുന്നത്.അജ്മൽ വീഡിയോ കോൾ ചെയ്തതായും പെൺകുട്ടികൾ വെളിപ്പെടുത്തുന്നു. അജ്മൽ കൂട്ടുകാരികൾക്ക് മോശം മെസജുകൾ അയച്ചതായും ചിലർ കമന്റ് ചെയ്തിട്ടുണ്ട്.
സിനിമയിൽ അഭിനയിച്ച സഹതാരങ്ങളോടും അജ്മലിന്റെ ഭാഗത്തുനിന്ന് മോശം അനുഭവമുണ്ടായതായി ആരോപണമുണ്ട്. എന്നാൽ മെസജുകൾ തന്റെ അക്കൗണ്ട് കൈകാര്യം ചെയ്തവർ അയച്ചതാണെന്നാണ് അജ്മലിന്റെ വാദം. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഇന്നുമുതൽ താൻ മാത്രമായിരിക്കും കൈകാര്യം ചെയ്യുക എന്ന് അറിയിച്ചുകൊണ്ട് അജ്മൽ സ്റ്റോറി പങ്കുവച്ചിട്ടുണ്ട്.
പുറത്തുവന്ന ശബ്ദ സന്ദേശങ്ങൾ തന്റേതല്ലെന്ന് അജ്മൽ പറഞ്ഞിരുന്നു .പുറത്ത് വന്നത് ഫാബ്രിക്കേറ്റഡ് കഥകളും എഐ വോയ്‌സ് ക്ലിപ്പുമാണെന്ന് നടന്റെ വിശദീകരണം. തന്റെ കരിയർ നശിപ്പിക്കാനുള്ള ശ്രമമാണിതെന്നും തന്നെ സപ്പോർട്ട് ചെയ്തവർക്ക് നന്ദിയെന്നും അജ്മൽ ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു.ഫാബ്രിക്കേറ്റഡ് സ്റ്റോറീസുകൾക്കോ, എഐ വോയിസ് ഇമിറ്റേഷനോ, ബ്രില്ല്യൻ്റ് എഡിറ്റിംഗിനോ തന്നെ തന്നെയോ തൻ്റെ കരിയറിനെയോ നശിപ്പിക്കാൻ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
രണ്ട് വലിയ ഇൻഡസ്ട്രികളിൽ പോയിട്ട് പ്രൂവ് ചെയ്ത്, സർവ്വശക്തന്റെ മാത്രം അനുഗ്രഹം കൊണ്ട് സർവൈവ് ചെയ്തു പോകുന്ന ഒരു വ്യക്തിയാണ് താനെന്ന് അജ്മൽ അമീർ പറഞ്ഞു. തനിക്ക് നിലവിൽ കൃത്യമായിട്ട് ഒരു മാനേജരോ, ഒരു പിആർ ടീമോ, അതുപോലെ കൃത്യമായിട്ടുള്ള സോഷ്യൽ മീഡിയ ഹാൻഡിലുകളോ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പണ്ടെപ്പോഴോ തൻ്റെ ഫാൻസുകാർ തുടങ്ങിയിരുന്ന ഒരു സോഷ്യൽ മീഡിയ പ്രൊഫൈൽ ആണ് താൻ കണ്ടിന്യൂ ചെയ്ത് പോയിക്കൊണ്ടിരിക്കുന്നത്. എങ്കിലും, ഇന്ന് മുതൽ വരുന്ന എല്ലാ കണ്ടെന്റുകളും എല്ലാ കാര്യങ്ങളും തൻ്റെ സോഷ്യൽ മീഡിയ ഹാൻഡിലിൽ താൻ മാത്രമായിരിക്കും കൈകാര്യം ചെയ്യുകയെന്നും അജ്മൽ പ്രഖ്യാപിച്ചു.
Discussion about this post