പിരിവിനെന്ന് പറഞ്ഞ് വീട്ടിലെത്തി ഒൻപത് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ. കൊടക്കാട് വെള്ളച്ചാൽ സിപി ഖാലിദെന്ന 59 കാരനെയാണ് പോലീസ് പിടികൂടിയത്. ഇയാൾക്കെതിരെ നീലേശ്വരം പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു.
കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. പ്രതി പിരിവ് ചോദിച്ചപ്പോൾ കയ്യിൽ പണമില്ലെന്നും താൻ മാത്രമേ വീട്ടിലുള്ളൂവെന്നും പെൺകുട്ടി പറയുകയായിരുന്നു. ഇതോടെ പ്രതി, 9 വയസുകാരിയെ കയറിപിടിക്കുകയായിരുന്നു. ബഹളം കേട്ടതോടെ അയൽവാസികൾ ഓടിക്കൂടുകയും പരിസരത്ത് ഉണ്ടായിരുന്ന ഉമ്മയും എത്തുകയായിരുന്നു. സമീപവാസികൾ ചേർന്നാണ് ഖാലിദിനെ പിടികൂടി പോലീസിലേൽപ്പിച്ചത്.
Discussion about this post