നടൻ അജ്മൽ അമീറിനെതിരെ സോഷ്യൽ മീഡിയയിൽ ഉയർന്ന് വന്നിരിക്കുന്ന ലൈംഗികാരോപണ വിവാദത്തിൽ പുതിയ തെളിവുമായി നടിയും ഡിസൈനറുമായ റോഷ്‌ന ആൻ റോയ്. തനിക്ക് അജ്മൽ അയച്ച ഇൻസ്റ്റഗ്രാം സന്ദേശങ്ങളുടെ സ്‌ക്രീൻ ഷോട്ട് പുറത്ത് വിടുകയായിരുന്നു താരം.
പ്രചരിക്കുന്ന സന്ദേശങ്ങൾ എഐ നിർമിതമാണെന്നും അക്കൗണ്ട് കൈകാര്യം ചെയ്തവർ അയച്ചതാണെന്നുമാണ് അജ്മലിന്റെ വിശദീകരണ വീഡിയോക്കൊപ്പമാണ് നടൻ അയച്ച മെസ്സേജിന്റെ സ്‌ക്രീൻഷോട്ട് പങ്കുവച്ചത്. ”എത്ര നല്ല വെള്ളപൂശൽ. ചുമ്മാ ഇൻബോക്‌സ് നോക്കിയപ്പോൾ ദേ കിടക്കുന്നു അണ്ണന്റെ എഐ മെസ്സേജ്,” എന്നാണ് സ്‌ക്രീൻഷോട്ടിനൊപ്പം റോഷ്‌ന കുറിച്ചത്. ‘ഹൗ ആർ യു’, ‘നീ അവിടെ ഉണ്ടോ’ തുടങ്ങിയ മെസ്സേജുകളാണ് സ്‌ക്രീൻഷോട്ടിൽ ഉള്ളത്.
നേരത്തെ വന്ന ലൈംഗിക ആരോപണങ്ങളും വീഡിയോ കോൾ ദൃശ്യങ്ങളും ശബ്ദസന്ദേശങ്ങളുമെല്ലാം എഐ നിർമ്മിതമെന്നായിരുന്നു അജ്മൽ അമീർ പറഞ്ഞിരുന്നത്.
Discussion about this post