രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ യാത്രക്കിടെ വൻ സുരക്ഷാവീഴ്ച. രാഷ്ട്രപതി സഞ്ചരിച്ച ഹെലികോപ്റ്റർ കോൺഗ്രീറ്റിൽ താഴുകയായിരുന്നു. പത്തനംതിട്ട പ്രമാടം ഗ്രൗണ്ടിൽ ഇറങ്ങിയ ഹെലികോപ്റ്ററാണ് കോൺക്രീറ്റ് ചെയ്ത ഹെലിപാഡിൽ താഴ്ന്നത്. തുടർന്ന് പോലീസും അഗ്‌നിരക്ഷാ സേനയുമെത്തി ഹെലികോപ്റ്റർ തള്ളി മാറ്റി.
ഇന്നലെയാണ് പ്രമാടത്ത് കോൺക്രീറ്റ് ഇട്ടത്. രാഷ്ട്രപതി എത്തുന്ന ഹെലികോപ്റ്റർ നിലയ്ക്കലിൽ ഇറക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ അത് പിന്നീട് പ്രമാടത്തേയ്ക്ക് മാറ്റുകയായിരുന്നു. മഴയടക്കമുള്ള പ്രതികൂല കാലാവസ്ഥ കാരണമാണ് പ്രമാടത്തേക്ക് ഹെലികോപ്ടർ വഴിതിരിച്ചുവിട്ടത്.
നാല് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായാണ് രാഷ്ട്രപതി കേരളത്തിൽ എത്തിയത്. ചൊവ്വാഴ്ച വൈകുന്നേരം തിരുവനന്തപുരത്ത് എത്തിയ രാഷ്ട്രപതി ഇന്ന് രാവിലെ പത്തനംതിട്ടയിലേക്ക് പുറപ്പെടുകയായിരുന്നു.
Discussion about this post