ബിഗ്‌ബോസ് മലയാളം സീസൺ 7 ൽ വൈൽഡ് കാർഡ് എൻട്രിയായി എത്തിയ താരമാണ് മോഡലും ഇൻഫ്‌ളൂവൻസറുമായ വേദലക്ഷ്മി. കഴിഞ്ഞ ദിവസത്തെ എവിക്ഷനിൽ വേദലക്ഷ്മി പുറത്തായിരുന്നു. ലെസ്ബിയൻ ദമ്പതികളായ നൂറ,ആദില തുടങ്ങിയ മത്സരാർത്ഥികളെ കുറിച്ച് പറഞ്ഞ പരാമർശത്തിൽ ഇപ്പോഴും ഉറച്ച് നിൽക്കുകയാണ് ലക്ഷ്മി.ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ലക്ഷ്മി തൻ്റെ നിലപാട് ആവർത്തിച്ചത്.
മകൻ ജനിച്ചതിന് ശേഷമാണ് താൻ LGBTQ ന് എതിരായതെന്ന് ലക്ഷ്മി പറയുന്നു. ‘എന്റെ മോന്റെ കാസ്റ്റ്, റിലീജ്യൻ, സെക്ഷ്വാലിറ്റി ഇതൊന്നും ഞാനല്ല തീരുമാനിക്കേണ്ടത്. ഒരു പ്രായമാകുമ്പോൾ അവനാണ് അത് തീരുമാനിക്കേണ്ടത്. അങ്ങനെ ആഗ്രഹിക്കുന്ന അമ്മയാണ് താനെന്ന് ലക്ഷ്മി പറയുന്നു.
ലെസ്ബിയൻ കപ്പിളായ ആദിലയേയും നൂറയേയും വീട്ടിൽ കയറ്റില്ലെന്ന് പറഞ്ഞപ്പോൾ പേടി തോന്നിയില്ലെന്നും ലക്ഷ്മി വ്യക്തമാക്കി. ‘ഞാൻ ഹോമോഫോബിക് അല്ല. കമ്മ്യൂണിറ്റിയിൽ ഉള്ളവർ എന്തൊക്കെ പ്രശ്നങ്ങളാണ് നേരിടേണ്ടിവരുന്നതെന്ന് നന്നായി അറിയാം. ഇന്ത്യയിൽ നിയമം മാറിയ സമയത്ത്, അവരും മനുഷ്യരാണെന്ന് സോഷ്യൽ മീഡിയയിലിട്ടിരുന്നു. മോനുണ്ടായതിന് ശേഷമാണ് ഇതിനെക്കുറിച്ച് വിശദമായി മനസിലാക്കിയത്. LGBTQന്റെ കൂടെ പ്ലസ് പ്ലസ് എന്നും പറഞ്ഞ് പോകുന്നുണ്ട്. ചില രാജ്യങ്ങളിൽ ടു സ്പിരിറ്റ് എന്നും പറഞ്ഞ് ഉണ്ട്. പ്ലസിന് നിരവധി സബ് വെറൈറ്റികളുണ്ട്. അങ്ങനെ നോക്കുമ്പോൾ ആദില – നൂറയെപ്പോലുള്ള ലെസ്ബിയൻ കപ്പിൾ മാത്രമല്ല ഉള്ളത്. ഈ പ്ലസിൽ ഒരാൾ ഒരു ആനിമലിനെ വിവാഹം കഴിച്ചാൽ എങ്ങനെ നമുക്ക് നോർമലൈസ് ചെയ്യാനാകും. നമ്മുടെ നാട്ടിൽ ഇത് ആരംഭിച്ചിട്ടേയുള്ളൂവെന്ന് കരുതാമെന്ന് ലക്ഷ്മി വ്യക്തമാക്കി.
Discussion about this post