ഇന്ത്യക്കെതിരെ ഇന്നലെ നടന്ന രണ്ടാം ഏകദിനം കൂടി ജയിച്ചതോടെ മൂന്ന് മത്സര പരമ്പര സ്വന്തമാക്കി ഓസ്‌ട്രേലിയ. അഡ്‌ലെയ്ഡിൽ നടന്ന രണ്ടാം ഏകദിനത്തിൽ രണ്ട് വിക്കറ്റിന്റെ ആവേശ ജയമാണ് ഓസ്ട്രേലിയ സ്വന്തമാക്കിയത്. ഇന്ത്യ ഉയർത്തിയ 265 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസീസ് ഇടക്ക് ഒന്ന് പതറിയെങ്കിലും 46.2 ഓവറിൽ ലക്ഷ്യം മറികടന്നു. മാത്യു ഷോർട്ട് (74), കൂപ്പർ കൊനോലി (53 പന്തിൽ പുറത്താവാതെ 61) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ഓസീസിനെ വിജയത്തിലേക്ക് നയിച്ചത്. പരമ്പരയിലെ മൂന്നാം മത്സരം നാളെ നടക്കും.
2027 ഏകദിന ലോകകപ്പിന് മുമ്പുള്ള മാറ്റങ്ങളുടെ ഭാഗമായി ഏകദിന ടീമിന്റെ ക്യാപ്റ്റൻസി ഏറ്റെടുത്ത നായകൻ ഗില്ലിന്റെ അരങ്ങേറ്റം എന്തായാലും തോൽവിയോടെയായി. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര സമനിലയിലാക്കിയതും വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പര ജയിപ്പിക്കുകയും ചെയ്തതോടെ ടെസ്റ്റ് അരങ്ങേറ്റം ഗംഭീരമാക്കിയ ഗില്ലിന് ആ മികവ് ഏകദിനത്തിലേക്ക് വന്നപ്പോൾ ആവർത്തിക്കാനായില്ല.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി മികവ് മികവ് കാണിക്കും എന്ന് കരുതിയ ശുഭ്മാൻ ഗില്ലും വിരാട് കോഹ്‌ലിയും ദയനീയമായി പരാജയപ്പെട്ടു, രോഹിത് ശർമ്മ 97 പന്തിൽ നിന്ന് 73 റൺസ് നേടി ടോപ് സ്കോററായി. പിന്നാലെ ശ്രേയസ് അയ്യർ 61 റൺസും അക്സർ പട്ടേൽ 44 റൺസും നേടിയപ്പോൾ ഇന്ത്യ 264/9 എന്ന ഭേദപ്പെട്ട സ്കോർ നേടി. ഓസ്ട്രേലിയ ആകട്ടെ മറുപടിയിൽ പതറിയെങ്കിലും മധ്യനിരയുടെ മികവിൽ വിജയം പിടിച്ചെടുക്കുക ആയിരുന്നു.
ഓസ്‌ട്രേലിയൻ ഇന്നിങ്സിലെ ഏറ്റവും ശ്രദ്ധേയമായ ഭാഗമായിരുന്നു രോഹിത് ശർമ്മ ക്യാപ്റ്റൻസി റോൾ ഏറ്റെടുക്കുന്ന കാഴ്ച്ച. ബൗളർമാരെ അദ്ദേഹം നയിക്കുകയും ശുഭ്മാൻ ഗില്ലുമായി സംസാരിക്കുകയും ചെയ്യുന്നതിന്റെയും വിഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി.
ഒരു വീഡിയോയിൽ, 33-ാം ഓവറിന് ശേഷം കൂപ്പർ കോണോളിക്ക് പന്തെറിയുമ്പോൾ രോഹിത് ശർമ്മ വാഷിംഗ്ടൺ സുന്ദറിനോട് താരത്തിന്റെ ലൈൻ ആൻഡ് ലെങ്ത് മെച്ചപ്പെടുത്താൻ ഉള്ള വഴികൾ പറഞ്ഞ് കൊടുക്കുന്നത് കാണാം. ഇത് കൂടാതെ അവസാന ഓവറായി മാറിയ 47-ാം ഓവർ ആരംഭിക്കുന്നതിന് മുമ്പ്, രോഹിത് ശർമ്മ അർഷ്ദീപ് സിങ്ങിനോട് പദ്ധതികൾ വിശദീകരിക്കുമ്പോൾ ശുഭ്മാൻ ഗിൽ അദ്ദേഹത്തിന്റെ അരികിൽ നിൽപ്പുണ്ടായിരുന്നു.
— Drizzyat12Kennyat8 (@45kennyat7PM) October 23, 2025
“ഇടം കൈയ്യൻ ഓഫ് സ്പിന്നർമാർക്ക് ചില പ്രത്യേക ഉത്തരവാദിത്വങ്ങളുണ്ട്. സാധാരണയായി ക്യാപ്റ്റൻമാർ വന്നാണ് ബൗളർമാരോട് എന്തുചെയ്യണമെന്ന് പറയുന്നത്” രോഹിതിന്റെ പ്രവൃത്തി കണ്ട് കമന്ററിബോക്സിൽ ഉണ്ടായിരുന്ന മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ വരുൺ ആരോൺ പറഞ്ഞു.
— The Game Changer (@TheGame_26) October 23, 2025












Discussion about this post