ശനിയാഴ്ച ഓസ്‌ട്രേലിയയ്‌ക്കെതിരായ സിഡ്‌നി ഏകദിനത്തിൽ 39 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തി ഏകദിന ടീമിലേക്കുള്ള തന്റെ തിരഞ്ഞെടുപ്പിനെച്ചൊല്ലിയുള്ള ട്രോളുകൾക്കും വിമർശനങ്ങൾക്കും ഇന്ത്യൻ പേസർ ഹർഷിത് റാണ തകർപ്പൻ മറുപടിയാണ് നൽകിയിരിക്കുന്നത്. ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഇടം നേടിയതുമുതൽ ഹർഷിത് വിമർശകരുടെ നിരന്തര ഇരയായി മാറിയിരുന്നു. എന്നാൽ അതിലൊന്നും തളരാതെ ഹർഷിത് ബാറ്റുകൊണ്ടും പന്തുകൊണ്ടും മികവ് കാണിച്ചു. പരമ്പരയിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ താരവുമായി.
വീഴ്ത്തിയ 4 വിക്കറ്റുകളിൽ ഏറ്റവും സന്തോഷം നൽകിയത് ആരുടെ വിക്കറ്റ് ആയിരുന്നു എന്ന ചോദ്യം മത്സരശേഷം താരത്തോട് ചോദിച്ചു. അതിനുള്ള ഉത്തരം പറയുമ്പോൾ അദ്ദേഹം രോഹിത് ശർമ്മ ഭാഗമായ ഒരു സംഭവം വിശദീകരിച്ചു. അലക്സ് കാരി, കൂപ്പർ കോണോളി, മിച്ചൽ ഓവൻ, ജോഷ് ഹേസൽവുഡ് എന്നിവരുടെ വിക്കറ്റുകളാണ് റാണ വീഴ്ത്തിയത്. ഇവരിൽ ഓവന്റെ വിക്കറ്റാണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതെന്ന് പേസർ വെളിപ്പെടുത്തി. കാരണം വിശദീകരിച്ച ഹർഷിത്, ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനെ അവഗണിച്ച് രോഹിത് നൽകിയ ഉപദേശം കേട്ടതിനു ശേഷമാണ് വിക്കറ്റ് സാധ്യമായതെന്ന് വെളിപ്പെടുത്തി.
“മിച്ച് ഓവൻ, കാരണം ഞാൻ നിങ്ങളോട് ഒരു കഥ പറയാം. ശുഭ്മാൻ എന്നോട് ഒരു സ്ലിപ്പ് വേണോ എന്ന് ചോദിച്ചു, ‘വേണ്ട, എനിക്ക് ഒരു സ്ലിപ്പ് ആവശ്യമില്ല’ എന്നായിരുന്നു എന്റെ മറുപടി. അപ്പോൾ രോഹിത് ഭായ് കവറിൽ നിൽക്കുകയായിരുന്നു, അദ്ദേഹം പറഞ്ഞു, ‘ഹേയ്, സ്ലിപ്പ് എടുക്കൂ, ഞാൻ അവിടെ നിൽക്കാം’ എന്തിനാണ് രോഹിത് ഭായ് അങ്ങനെ പറഞ്ഞതെന്ന് ഞാൻ ആലോചിച്ചു. അടുത്ത പന്തിൽ അവന്റെ വിക്കറ്റ് എനിക്ക് സ്ലിപ്പിൽ തന്നെ കിട്ടി ‘വളരെ നന്ദി, ഭയ്യ’ എന്ന് ഞാൻ പറഞ്ഞു.”
സ്ലിപ്പ് വേണ്ട എന്ന് ഗില്ലിനോട് പറഞ്ഞ സ്ഥലത്ത് നിന്ന് രോഹിത് സ്ലിപ്പിൽ നിന്നപ്പോൾ അയാളെ എതിർക്കാൻ പോയില്ല. സീനിയർ താരമായ രോഹിത്തിന്റെ തീരുമാനങ്ങൾക്ക് ഇപ്പോഴും ടീമിലുള്ള വില എത്രത്തോളം ഉണ്ടെന്ന് ഈ സംഭവം നമ്മളെ കാണിക്കുന്നു. മത്സരത്തിലേക്ക് വന്നാൽ 9 വിക്കറ്റ് ജയത്തോടെ പരമ്പരയിലെ അവസാന മത്സരം ജയിക്കാൻ ഇന്ത്യക്കായി. ഓസ്ട്രേലിയ നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു.
https://twitter.com/i/status/1981968330690040168













Discussion about this post