കോട്ടയം കുമ്മനത്ത് നവജാതശിശുവിനെ വിൽക്കാൻ ശ്രമം. സംഭവത്തിൽ കുഞ്ഞിന്റെ അച്ഛനെയും ഇടനിലക്കാരനെയും,വാങ്ങാനെത്തിയ ആളെയും പോലീസ് കസ്റ്റഡിയിലെടുത്തു.50,000 രൂപയ്ക്ക് രണ്ടരമാസം പ്രായമുള്ള ആൺകുഞ്ഞിനെയാണ് വിൽക്കാൻ ശ്രമിച്ചത്.
ഈരാട്ടുപേട്ടയിൽ താമസിക്കുന്ന ഉത്തർപ്രദേശുകാരനാണ് കുഞ്ഞിനെ വാങ്ങാൻ എത്തിയത്. കുഞ്ഞിന്റെ അമ്മയ്ക്ക് വിൽപ്പനയിൽ താത്പര്യമില്ലായിരുന്നു. തുടർന്ന് കൂടെ ജോലി ചെയ്യുന്നവരോട് യുവതി വിവരം അറിയിക്കുകയായിരുന്നു. അസം സ്വദേശിയാണ് കുഞ്ഞിന്റെ പിതാവ്













Discussion about this post