കേരളത്തിലേക്ക് അർജന്റീന ഫുട്‌ബോൾ ടീം ഇതിഹാസം ലയമൽ മെസ്സിയും വരില്ലെന്ന വാർത്തകൾക്ക് പിന്നാലെ പുതിയ പ്രഖ്യാപനവുമായി കായികമന്ത്രി വി അബ്ദുറഹിമാൻ. കോഴിക്കോട് സ്റ്റേഡിയത്തിലെ ബൈക്ക് റേസ് പ്രശസ്ത സിനിമാ താരം സൽമാൻ ഖാൻ ഉദ്ഘാടനം ചെയ്യുമെന്നാണ് മന്ത്രിയുടെ പ്രഖ്യാപനം. വണ്ടിപൂട്ടു മത്സരം അംഗീകാരത്തിനുള്ള ആവശ്യം സർക്കാരിന്റെ പരിഗണനയിലുണ്ടെന്നും കായികമന്ത്രി വ്യക്തമാക്കി.
അടുത്ത ദിവസം കോഴിക്കോട് സ്റ്റേഡിയത്തിൽ ഒരു ബൈക്ക് റേസ് നടക്കാൻ പോകുന്നുണ്ട്. അത് വളരെ വ്യത്യസ്തമാണ്. അന്താരാഷ്ട്ര തലത്തിൽ മൂന്ന് രാജ്യങ്ങളിലായി നടക്കുന്ന റേസ് ആണ്. ഇന്ത്യയുടെ ഏറ്റവും അധികം ആളുകൾ ഇഷ്ടപ്പെടുന്ന സിനിമാ താരം സൽമാൻ ഖാൻ ആണ് അത് ഉദ്ഘാടനം ചെയ്യാൻ പോകുന്നതെന്ന് അബ്ദുറഹ്‌മാൻ പറഞ്ഞു.













Discussion about this post