സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിൽ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കോഴിക്കോട്,കണ്ണൂർ,കാസർകോട് ജില്ലകളിലാണ് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. ഇന്ന് ആലപ്പുഴ,ഇടുക്കി,എറണാകുളം,തൃശൂർ,പാലക്കാട്,മലപ്പുറം,വയനാട് ജില്ലകളിലും നാളെ തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,ഇടുക്കി,എറണാകുളം ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തിയാർജ്ജിച്ച് മോന്ച ചുഴലിക്കാറ്റായി ഇന്ന് മാറും. അതേസമയം കേരള തീരത്ത് ഈ മാസം 28 വരെയും കർണാടക,ലക്ഷദ്വീപ് തീരങ്ങളിൽ 29 വരെയും മത്സ്യബന്ധനത്തിന് വിലക്കുണ്ട്.













Discussion about this post