ബംഗ്ലാദേശ് മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ് പാകിസ്താൻ ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് കമ്മറ്റി ചെയർമാൻ ജനറൽ സാഹിർ ഷംഷാദ് മിർസയ്ക്ക് നൽകിയ സമ്മാനം വിവാദത്തിൽ. ഇന്ത്യന് പ്രദേശങ്ങളെ ഉൾപ്പെടുത്തിയുള്ള ഭൂപടം ആർട്ട് ഓഫ് ട്രയംഫ് എന്ന കലാസൃഷ്ടി ഒരു സാധാരണ നയതന്ത്ര സമ്മാനമായി കാണാനാവില്ലെന്ന് ഇന്ത്യൻ ഇന്റലിജൻസ് മുന്നറിയിപ്പ് നൽകുന്നു.
ഇന്ത്യയുടെ വടക്കുകിഴക്കൻ പ്രദേശങ്ങളെ ബംഗ്ലാദേശ് അതിർത്തിക്കുള്ളിൽ ചിത്രീകരിച്ച ഭൂപടം അടങ്ങിയതാണ് കലാസൃഷ്ടി.ഇന്ത്യയിലെ ഏഴ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ബംഗ്ലാദേശ് പ്രദേശത്തിന്റെ ഭാഗമായി ഭൂപടം കാണിക്കുന്നു – “ഗ്രേറ്റർ ബംഗ്ലാദേശ്” എന്നതിനായുള്ള തീവ്ര ഇസ്ലാമിക ഗ്രൂപ്പുകളുടെ ആഹ്വാനത്തോട് ചേർന്ന് നിൽക്കുന്നതാണ് കലാസൃഷ്ടി.
ഇന്ത്യയുടെ പ്രാദേശിക അഖണ്ഡതയെ ദുർബലപ്പെടുത്താനും 1971-ലെ വിഭജനത്തിന്റെ പഴയ മുറിവുകൾ ഉണർത്താനും ലക്ഷ്യമിട്ടുള്ള ഒരു ”സൈക്കോളജിക്കൽ വാർ” ആവാം ലക്ഷ്യം.പാകിസ്താന്റെ ദീർഘകാലമായുള്ള ഇന്ത്യാ വിരുദ്ധ നിലപാടുകൾക്ക് ബംഗ്ലാദേശ് നിശ്ശബ്ദ പിന്തുണ നൽകുന്നുവെന്ന് സൂചനയായാണിതെന്നും ആരോപണമുണ്ട്.
2024 ഓഗസ്റ്റിൽ യൂനുസ് അധികാരമേറ്റതിനുശേഷം ബംഗ്ലാദേശ്-പാകിസ്താൻ ബന്ധത്തിൽ മഞ്ഞുരുകൽ നടക്കുന്നുണ്ട്. വിദ്യാർത്ഥികളുടെ നേതൃത്വത്തിലുള്ള അക്രമാസക്തമായ പ്രതിഷേധത്തെ തുടർന്ന് ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗ് ഭരണകൂടം താഴെ വീഴുകയായിരുന്നു.
യൂനുസ് ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയെക്കുറിച്ച് പരാമർശിക്കുന്നത് ഇത് ആദ്യമായല്ല. ചൈനാസന്ദര്‍ശന വേളയിലും വടക്കുകിഴക്കൻ മേഖലയുടെ കാവല്‍ക്കാര്‍ ബംഗ്ലാദേശ് ആണെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ മേഖല മുഴുവന്‍ സമുദ്രത്തിന്റെയും ഏക സംരക്ഷകരാണ് ഞങ്ങള്‍. അതിനാല്‍ ഇത് ഒരു വലിയ സാധ്യത തുറക്കുന്നു.ആ മേഖലയില്‍ സ്വാധീനം ശക്തിപ്പെടുത്താന്‍ ചൈനയെ ക്ഷണിക്കുന്നതായിരുന്നു യൂനിസിന്‍റെ വാക്കുകള്‍.











Discussion about this post