പട്ന : ബീഹാർ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടനപത്രിക പുറത്തിറക്കി മഹാഗഡ്ബന്ധൻ. ബിഹാറിനെ രാജ്യത്തെ ഒന്നാം നമ്പർ സംസ്ഥാനമാക്കുന്നതിനുള്ള ഒരു ദർശന രേഖയാണ് മഹാഗത്ബന്ധന്റെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയെന്ന് മഹാഗഡ്ബന്ധന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായ തേജസ്വി യാദവ് വ്യക്തമാക്കി. ഒരു കുറ്റകൃത്യം പോലുമില്ലാത്ത സംസ്ഥാനമായി ബീഹാറിനെ മാറ്റുകയാണ് ലക്ഷ്യം എന്നും തേജസ്വി യാദവ് സൂചിപ്പിച്ചു.
‘തേജസ്വി പ്രാൺ പത്ര’ എന്ന പേരിലാണ് ആർജെഡിയും കോൺഗ്രസും നേതൃത്വം നൽകുന്ന മഹാഗഡ്ബന്ധൻ ബീഹാർ തിരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക പുറത്തിറക്കിയിരിക്കുന്നത്. ഒരു ബീഹാറി എന്തെങ്കിലും ചെയ്യാൻ തീരുമാനിച്ചാൽ അത് പൂർത്തിയാക്കും. ജീവൻ കൊടുത്തിട്ടായാലും ഞങ്ങൾ ഈ വാഗ്ദാനങ്ങൾ പാലിക്കും എന്നും പ്രകടനപത്രിക പുറത്തിറക്കുന്ന വേളയിൽ മുഖ്യമന്ത്രി സ്ഥാനാർഥിയായ തേജസ്വി യാദവ് വ്യക്തമാക്കി.
ബീഹാറിലെ ഒരു മകനോ മകളോ ഇനി ജോലിക്ക് വേണ്ടി അവരുടെ മാതാപിതാക്കളെ ഉപേക്ഷിച്ച് പുറത്തു പോകേണ്ടി വരില്ല എന്നും തേജസ്വി യാദവ് സൂചിപ്പിച്ചു. ആർജെഡി സർക്കാർ അധികാരത്തിൽ വന്നാൽ എല്ലാ ബീഹാറികൾക്കും ജോലി നൽകും. സർക്കാർ രൂപീകരിച്ചതിനുശേഷം, വയോജനങ്ങൾക്കുള്ള പെൻഷൻ 3,000 രൂപയായി വർദ്ധിപ്പിക്കും എന്നും തേജസ്വി യാദവ് അറിയിച്ചു.











Discussion about this post