ഫിൽ ഹ്യൂസ് എന്ന പേര് ക്രിക്കറ്റ് പ്രേമികൾ മറക്കാനിടയില്ല, പതിനൊന്ന് വർഷങ്ങൾക്ക് മുമ്പ് നവംബർ 25 ന് ഷെഫീൽഡ് ഷീൽഡ് മത്സരത്തിനിടെ ബൗളർ ഷോൺ അബോട്ട് പന്ത് അദ്ദേഹത്തിന്റെ കഴുത്തിൽ തട്ടി വെർട്ടെബ്രൽ ആർട്ടറി ഡിസെക്ഷൻ ഉണ്ടാകുകയും തലച്ചോറിൽ രക്തസ്രാവമുണ്ടാകുകയും ചെയ്തതിന് പിന്നാലെയാണ് മരണം സംഭവിച്ചത്.
എന്തായാലും ഇപ്പോൾ പതിനൊന്ന് വർഷങ്ങൾക്ക് ശേഷം മറ്റൊരു നവംബർ മാസം വരാനിരിക്കെ ഓസ്ട്രേലിയൻ ക്രിക്കറ്റിനെ വീണ്ടും പിടിച്ചുകുലുക്കി മറ്റൊരു ദാരുണ സംഭവം നടന്നിരിക്കുകയാണ്. മെൽബണിൽ ടി20 മത്സരത്തിന് മുൻപുള്ള പരിശീലനത്തിനിടെ പന്ത് കഴുത്തിൽ കൊണ്ട് 17 വയസുള്ള ക്രിക്കറ്റ് താരം ബെൻ ഓസ്റ്റിനാണ് മരിച്ചത്. ഉടൻ തന്നെ കൗമാരക്കാരനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മെൽബണിന്റെ തെക്കുകിഴക്കൻ ഭാഗത്തുള്ള ഫെർൻട്രീ ഗള്ളിയിലെ വാലി ട്യൂ റിസർവിൽ ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. ബുധനാഴ്ച എയിൽഡൺ പാർക്കിനെതിരായ ടി20 മത്സരത്തിനായി നെറ്റ്‌സിൽ പരിശീലനം നടത്തുന്നതിനിടെ ബെൻ ഓസ്റ്റിന്റെ തലയിലും കഴുത്തിലുമായാണ് പന്ത് കൊണ്ടത്. പിന്നാലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.













Discussion about this post