അണ്ടർ 19 ടീമിൽ സഹതാരമായിരുന്ന കാലം മുതൽ തന്നെ വിരാട് കോഹ്‌ലിയുടെ അവിശ്വസനീയമായ മത്സര നിലവാരത്തെക്കുറിച്ച് മുൻ ഇന്ത്യൻ ബാറ്റർ അഭിനവ് മുകുന്ദ് ഒരു വെളിപ്പെടുത്തൽ നടത്തി രംഗത്ത്. കോഹ്‌ലി നയിച്ച അണ്ടർ 19 ഇന്ത്യൻ 2008 ലോകകപ്പ് ടീമിൽ മുകുന്ദ് അംഗമായിരുന്നു. ആറ് മത്സരങ്ങളിൽ നിന്ന് 94.75 എന്ന സ്ട്രൈക്ക് റേറ്റിൽ 47 ശരാശരിയിൽ ബാറ്റ് കൊണ്ട് കോഹ്‌ലി നിർണായക പങ്ക് വഹിച്ചപ്പോൾ ഇന്ത്യ അവിടെ ലോകകപ്പ് നേടി.
അന്താരാഷ്ട്ര ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച കളിക്കാരിൽ ഒരാളാകാനുള്ള വഴിയിലേക്ക് ഈ ടൂർണമെന്റ് വിജയം കോഹ്‍ലിയെയെത്തിച്ചു. ഇഎസ്പിഎൻ ക്രിക്ക്ഇൻഫോയ്ക്ക് നൽകിയ അഭിമുഖത്തിൽ കൗമാരക്കാരനായ കോഹ്‌ലിയുടെ വ്യക്തിത്വത്തെക്കുറിച്ച് സംസാരിക്കവേ മുകുന്ദ് ഇങ്ങനെ പറഞ്ഞു:
“എനിക്ക് എപ്പോഴും തോന്നിയിട്ടുണ്ട് അദ്ദേഹം മാൻ ഓഫ് ബിഗ് തിങ് ആണെന്ന്. ഒരു വ്യക്തി എന്ന നിലയിലും ഒരു ക്രിക്കറ്റ് കളിക്കാരൻ എന്ന നിലയിലും അദ്ദേഹം വളരെ ആവേശഭരിതനായിരുന്നു. എല്ലാത്തിലും മികച്ചവനാകാൻ അദ്ദേഹം ആഗ്രഹിക്കും, എന്തു ചെയ്താലും. ഒരു കപ്പ് കാപ്പി കുടിക്കുമ്പോൾ പോലും അങ്ങനെ ആയിരുന്നു. “ശരി, ഞാൻ ഇത് നിങ്ങളേക്കാൾ നന്നായി കുടിക്കും” എന്ന് അയാൾ പറയും. അത്തരത്തിലുള്ള ആളായിരുന്നു അദ്ദേഹം.”
അദ്ദേഹം തുടർന്നു:
“വിരാട് പണ്ടും ആക്രമണ രീതിയാണ് ഇഷ്ടപ്പെട്ടിരുന്നത്. ഗെയിമിൽ വരുമ്പോൾ ഇപ്പോൾ ഉള്ളത് പോലെ തന്ന ജയിക്കാനുള്ള ആവേശം അവനിൽ അന്നും ഉണ്ടായിരുന്നു. ഇയാൾക്ക് ഇത് അന്താരാഷ്ട്ര മത്സരങ്ങൾ വരുമ്പോൾ നിലനിർത്താൻ പറ്റുമോ എന്ന് ഞാൻ ആലോചിച്ചിട്ടുണ്ട്. എന്നാൽ വിരാട് അതെ ഊർജം ഇന്നും നിലനിർത്തുന്നു.’
2008 ലെ അണ്ടർ 19 ലോകകപ്പിന് തൊട്ടുപിന്നാലെ ശ്രീലങ്കയിൽ നടന്ന ഏകദിന പരമ്പരയിലൂടെ വിരാട് കോഹ്‌ലി തന്റെ ഇന്ത്യൻ അരങ്ങേറ്റം നടത്തി.













Discussion about this post