ജയ്പുർ : രാജസ്ഥാനിൽ തീവ്രവാദ പ്രവർത്തനങ്ങളുടെ പേരിൽ മൂന്ന് മുസ്ലിം പുരോഹിതർ അറസ്റ്റിൽ. അന്താരാഷ്ട്ര തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ 3 മൗലവിമാരെ ആണ് എൻഐഎ അറസ്റ്റ് ചെയ്തിരിക്കുന്നത്. ജോധ്പൂരിലെ ബ്ലൂ സിറ്റിയിൽ വെള്ളിയാഴ്ച പുലർച്ചെ നടത്തിയ സംയുക്ത ഓപ്പറേഷനിൽ ആണ് സുരക്ഷാ ഏജൻസികൾ പ്രതികളെ പിടികൂടിയത്. രണ്ടു പ്രതികളെ ജോധ്പൂരിൽ നിന്നും ഒരാളെ ജയ്സാൽമീറിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്.
എൻഐഎ, എടിഎസ്, ഐബി എന്നിവയുടെ സംയുക്ത സംഘം ജോധ്പൂരിലും പരിസര പ്രദേശങ്ങളിലും പുലർച്ചെ 5 മണിക്ക് ഒരേസമയം റെയ്ഡുകൾ നടത്തി. അറസ്റ്റിലായ മൂന്ന് പേരും തീവ്രവാദ പ്രവർത്തനങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയതായും അന്താരാഷ്ട്ര തീവ്രവാദ സംഘടനകളും ആയി ബന്ധം പുലർത്തിയിരുന്നതായും അന്വേഷണ ഏജൻസികൾ വ്യക്തമാക്കി. ജോധ്പൂരിലും ജയ്സാൽമീറിലും നടന്ന അറസ്റ്റുകളിൽ നിരവധി രേഖകളും പിടിച്ചെടുത്തു.
ജോധ്പൂരിലെ ചോഖയിലുള്ള അറേബ്യ മദ്രസയിലെ മൗലവി ആയ അയൂബ് ഗാഫർ, പിപ്പാറിൽ നിന്നുമുള്ള മൗലവി മസൂദ് അൻവർ എന്നിവരെയും ജലോർ ജില്ലയിലെ സാഞ്ചോറിൽ നിന്നുമുള്ള ഉസ്മാൻ എന്ന പ്രതിയെയുമാണ് എൻഐഎ അറസ്റ്റ് ചെയ്തിട്ടുള്ളത്. ഐബിയിൽ നിന്നുള്ള വിശ്വസനീയമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടുന്നതിനായുള്ള ഓപ്പറേഷൻ നടത്തിയത്.









Discussion about this post