അടുത്തിടെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് വെള്ളിയാഴ്ച അഭിഷേക് നായരെ പുതിയ മുഖ്യ പരിശീലകനായി ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ഇതോടെ അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത താരങ്ങളിൽ ഒരാളായ രോഹിത് മുംബൈ വിടുമെന്നും പിന്നാലെ കൊൽക്കത്തയുടെ ഭാഗമാകും എന്നും റൂമറുകൾ വന്നു. കൊൽക്കത്ത ആരാധകരിൽ ചിലർ എങ്കിലും രോഹിത്തിനെ സ്വാഗതം ചെയ്തുൽ ട്വീറ്റുകൾ പോസ്റ്റ് ചെയ്യാൻ തുടങ്ങി.
പിന്നാലെ ‘രോഹിത് ശർമയോ മറ്റേതെങ്കിലുമൊരു താരമോ മുംബൈ ഇന്ത്യൻസിൽ നിന്നും പോകുന്നില്ല.’മുംബൈ ഇന്ത്യൻസ് അധികൃതർ ക്രിക്ക്ബസിലൂടെ അറിയിച്ചു. പിന്നാലെ സമൂഹമാധ്യമങ്ങളിൽ രസകരമായ ഒരു പോസ്റ്റിലൂടെയും രോഹിത് അടുത്ത ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിലുണ്ടാകുമെന്ന് അധികൃതർ അറിയിപ്പും നൽകി.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഉടമകളിലൊരാളായ ഷാരൂഖ് ഖാന്റെ ഡോൺ എന്ന സിനിമയിലെ ഡയലോഗ് തലക്കെട്ടായി നൽകിയാണ് മുംബൈ രോഹിത് ശർമയെ വിട്ടുനൽകില്ലെന്ന സന്ദേശം നൽകിയത്. ‘സൂര്യൻ നാളെയും ഉദിക്കുമെന്നത് ഉറപ്പാണ്. എന്നാൽ രാത്രിയിൽ അത് സംഭവിക്കില്ലെന്ന് മാത്രമല്ല, എക്കാലവും അസാധ്യവുമാണ്.’ മുംബൈ ഇന്ത്യൻസ് രോഹിത്തിന്റെ ചിത്രം വെച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു.
ഒരു നിമിഷം പേടിച്ചെങ്കിലും തങ്ങൾ ഭയന്നത് പോലെ ഒന്നും സംഭവിച്ചില്ല എന്ന ആശ്വാസത്തിലായിരുന്നു അപ്പോൾ മുംബൈ ഇന്ത്യൻ ആരാധകർ.
𝗦𝘂𝗻 𝘄𝗶𝗹𝗹 𝗿𝗶𝘀𝗲 𝘁𝗼𝗺𝗼𝗿𝗿𝗼𝘄 𝗮𝗴𝗮𝗶𝗻 ye toh confirm hai, but at (K)night… मुश्किल ही नहीं, नामुमकिन है! 💙 pic.twitter.com/E5yH3abB4g
— Mumbai Indians (@mipaltan) October 30, 2025













Discussion about this post