ബസ് സ്റ്റോപ്പിൽ നിന്ന് വിദ്യാർത്ഥിയെ സ്‌കൂട്ടറിൽ തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. പീഡനശ്രമത്തിനിടെ വിദ്യാർത്ഥി, അക്രമിയെ ഹെൽമറ്റുകൊണ്ട് അടിച്ച് രക്ഷപ്പെടുകയായിരുന്നു. പിന്നാലെ വിദ്യാർത്ഥി രക്ഷിതാക്കളോട് വിവരം പറഞ്ഞു.
വ്യാഴാഴ്ചയാണ് സംഭവം. ബസ് സ്റ്റോപ്പിൽ നിൽക്കുകയായിരുന്ന 16 കാരനോട് അജ്ഞാതനെത്തി വഴി ചോദിക്കുകയായിരുന്നു. എന്നാൽ വിദ്യാർത്ഥിയുടെ മറുപടിയിൽ വഴി ചോദിച്ചയാൾ തൃപ്തനായില്ല. തുടർന്ന് വഴി ചോദിക്കാനെന്ന വ്യാജേന ഇയാൾ വിദ്യാർത്ഥിയെ സ്‌കൂട്ടറിൽ കയറ്റിക്കൊണ്ടുപോകുകയായിരുന്നു. വിജനമായ സ്ഥലത്ത് എത്തിച്ച് പീഡനത്തിന് ശ്രമിച്ചു. ഇതോടെ ഹെൽമറ്റെടുത്ത് അക്രമിയെ അടിച്ചശേഷം വിദ്യാർത്ഥി ഓടി രക്ഷപ്പെടുകയായിരുന്നു.













Discussion about this post