സഞ്ജു സാംസണ് കിട്ടിയത് വമ്പൻ പണി. വല്ലപ്പോഴും കിട്ടുന്ന നല്ല അവസരത്തിൽ മികവ് കാണിക്കാൻ സാധിക്കാതെ 2 റൺസെടുത്താണ് സഞ്ജു മടങ്ങിയത്. ടോസ് നഷ്ടപ്പെട്ട് ഫീൽഡിങ് ഫീൽഡിങ്ങിനിറങ്ങിയ ഇന്ത്യ ഇപ്പോൾ 109- 7 എന്ന നിലയിൽ നിൽക്കുമ്പോൾ അഭിഷേക് ശർമ്മ ഒഴികെ പ്രമുഖ ഇന്ത്യൻ താരങ്ങൾ എല്ലാവരും കൂടി ഡ്രസിങ് റൂമിലേക്ക് കൂട്ടപാലയനം ചെയ്യുന്ന കാഴ്ച്ചയാണ് തുടക്കത്തിൽ കണ്ടത്.
കഴിഞ്ഞ മത്സരത്തിലെ പോലെ തന്നെ ടോസ് നേടിയ ഓസ്‌ട്രേലിയൻ നായകന് ബാറ്റിംഗ് തിരഞ്ഞെടുക്കാൻ ആലോചനകൾ ഒന്നും തന്നെ വേണ്ടിവന്നില്ല. ബൗൺസിനും സീം മോമെന്റിനും മുന്നിൽ ഇന്ത്യൻ ബാറ്റ്‌സ്മാന്മാർ വീഴും എന്ന കണക്കുകൂട്ടൽ എന്തായാലും തെറ്റിയില്ല. തുടക്കത്തിൽ തന്നെ ജോഷ് ഹേസിൽവുഡ് എറിഞ്ഞ പന്തുകൾക്ക് മുന്നിൽ പതറുന്ന ഉപനായകൻ ഗില്ലിനെയാണ് കണ്ടത്. ആദ്യ 5 പന്തുകളിലും പ്രതിരോധിച്ച താരം അവസാന പന്തിൽ ഒരു സിംഗിൾ എടുത്തു. പിന്നാലെ സേവ്യർ ബാർലൈറ്റ് എറിഞ്ഞ ഓവറിൽ അഭിഷേക് ശർമ്മയ്ക്ക് സ്ട്രൈക്ക് കിട്ടിയതോടെ സ്കോർബോർഡ് ഒന്ന് അനങ്ങി. ആ ഓവറിൽ 17 റൺ ഇന്ത്യക്ക് കിട്ടി.
എന്നാൽ തന്റെ രണ്ടാം ഓവറിനെത്തിയ ജോഷ് ഹേസിൽവുഡ് ആദ്യ ഓവറിൽ നിർഭാഗ്യം കൊണ്ട് കിട്ടാതെ പോയ ആ ഗിൽ വിക്കറ്റ് വീഴ്ത്തി. യാതൊരു ടൈമിങ്ങും ഇല്ലത്ത ഷോട്ട് കളിച്ച് മടങ്ങുമ്പോൾ താരത്തിന്റെ സംഭാവന 5 റൺ മാത്രം. പിന്നാലെ പതിവ് തെറ്റിച്ച് ക്രീസിലെത്തിയത് സഞ്ജു സാംസൺ. ആദ്യ പന്തിൽ തന്നെ രണ്ട് റൺ നേടിയ തുടങ്ങിയ സഞ്ജുവിനെ തൊട്ടടുത്ത ഓവറിൽ നാഥാൻ എലീസ് വിക്കറ്റിന് മുന്നിൽ കുടുക്കി. താരത്തിന് നേടാനായത് 2 റൺ മാത്രം.
സഞ്ജുവിനായി സ്ഥാനമൊഴിഞ്ഞ് കൊടുത്ത സൂര്യകുമാർ കഴിഞ്ഞ മത്സരത്തിലെ ഫോം നിലനിർത്തും എന്ന് കരുതിയെങ്കിലും ജോഷ് ഹേസിൽവുഡിന് മുന്നിൽ പിടിച്ചുനിൽക്കാനാകാതെ മടങ്ങി. താരം നേടിയത് 1 റൺ മാത്രം. ശേഷമെത്തിയ ഏഷ്യ കപ്പ് ഹീറോ തിലക് വർമ്മയും ( 0 ) സൂര്യയെ പോലെ തന്നെ കീപ്പർക്ക് ക്യാച്ച് നൽകിയാണ് മടങ്ങി. ആ സമയത്ത് 32 – 4 എന്ന നിലയിലായിരുന്നു ഇന്ത്യൻ സ്കോർ.
ശേഷമെത്തിയ അക്‌സർ അഭിഷേകിന് പിന്തുണ നൽകും എന്ന് കരുതിയതാണ്. എന്നാൽ അനാവശ്യ റൺസിനോടി റണ്ണൗട്ടായി 7 റൺസെടുത്ത് താരം മടങ്ങി. ഇതോടെ ഇന്ത്യ 49 – 5 എന്ന നിലയിലായി. സ്കോർ 100 പോലും കടക്കില്ല എന്ന് കരുതിയ ഇന്ത്യയെ ഇപ്പോൾ അർദ്ധ സെഞ്ച്വറി പിന്നിട്ട അഭിഷേകും സ്ഥാനക്കയറ്റം കിട്ടി മുകളിലെത്തിയ ഹർഷിതും ചേർന്നാണ് മാനം പോകുന്നതിൽ നിന്ന് രക്ഷിച്ചത്. ഹർഷിത് 33 പന്തിൽ 35 റൺസെടുത്ത് മടങ്ങിയപ്പോൾ പിന്നാലെ ക്രീസിലെത്തിയ ശിവം ദുബൈ 4 റൺ നേടി മടങ്ങി.













Discussion about this post