സത്യഭാമയുടെ വീടെന്ന ഏറെക്കാലത്തെ സ്വപ്‌നം യാഥാർഥ്യമാവുന്നു.ഇരിങ്ങപ്പുറം മണിഗ്രാമത്തുള്ളസത്യഭാമയ്ക്കാണ് പുത്തൻ വീട് ഒരുങ്ങുന്നത്. സുരേഷ് ഗോപിയുടെ മകളുടെ പേരിലുള്ളട്രസ്റ്റിൽനിന്നാണ് വീടിനുള്ള തുക നൽകിയത്.വീടിന് വെള്ളിയാഴ്ച കട്ടിളവെപ്പ് നടന്നു. സുരേഷ് ഗോപി തന്നെയാണ് ഈ വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.
വീടുനിർമ്മാണം സേവാഭാരതിയെയാണ് ഏല്പിച്ചിരുന്നത്. കട്ടിളവെപ്പ് ചടങ്ങ് ബിജെപി നോർത്ത് ജില്ലാപ്രസിഡന്റ് അഡ്വ. നിവേദിതാ സുബ്രഹ്മണ്യൻ നിർവഹിച്ചു.
കുറിപ്പിന്റെ പൂർണരൂപം
ഗുരുവായൂരിൽ നടന്ന കലുങ്ക് സൗഹൃദ സംഗമത്തില്‍ വെച്ച്, തൻ്റെ ജീവിതം മുഴുവൻ പ്രതീക്ഷകള്‍നിറച്ച് കഴിയുന്ന സത്യഭാമ അമ്മയുടെ വീട് എന്ന സ്വപ്നത്തെ കുറിച്ച് കേട്ടിരുന്നു.
ഇന്ന് ആ സ്വപ്നം പതുക്കെ ചിറക് വിരിച്ച് പറക്കാന്‍ ആരംഭിച്ചിരിക്കുന്നു.സത്യഭാമ അമ്മയുടെപുതിയ വീടിന്റെ കട്ടിളവെപ്പ് പൂർത്തിയായി.🙏
എൻ്റെ മകളുടെ പേരിലുള്ള ട്രസ്റ്റിലൂടെ അതിനാവശ്യമായ സഹായം നല്കി, പ്രവർത്തനച്ചുമതലസേവാഭാരതിയ്ക്ക് ഏൽപ്പിച്ചിരുന്നു. അവരുടെ അർപ്പണബോധത്താൽ ഇന്ന് ആ വീടിന്റെഅടിസ്ഥാനം ഉറപ്പായി.
ദേശീയ സേവാഭാരതിയുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ BJP തൃശ്ശൂര്‍ നോർത്ത് ജില്ലാപ്രസിഡണ്ട്
അഡ്വ. നിവേദിത സുബ്രഹ്മണ്യൻ,
സേവാഭാരതി പ്രവർത്തകർ,
ഗുരുവായൂർ നഗരസഭ കൗൺസിലർമാർ,
നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു എന്ന് അറിഞ്ഞതില്‍ സന്തോഷം.










Discussion about this post