കഴിഞ്ഞ വർഷം നടന്ന ടി 20 ലോകകപ്പ് ഫൈനൽ മത്സരം ആരാണ് മറക്കുക. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ മികച്ച സ്കോർ പിന്തുടർന്നപ്പോൾ സൗത്താഫ്രിക്ക കളിയുടെ ഒരു ഘട്ടത്തിൽ തോൽക്കുമെന്നും പിന്നെ വമ്പൻ ജയം നേടുമെന്നും തോന്നൽ ഉണ്ടാക്കി. എന്നാൽ അവസാന നിമിഷം ആവേശംതിരിച്ചുകിട്ടിയ ഇന്ത്യ തകർപ്പൻ ജയം പിടിച്ചെടുത്തു.
2013 ലെ ചാമ്പ്യൻസ് ട്രോഫി വിജയത്തിന് ശേഷം ഒരു ഐസിസി ട്രോഫി അകന്നുനിന്ന ഇന്ത്യ എന്തായാലും 2024 ൽ അത് പിടിച്ചെടുത്തു. ഒരു മികച്ച ടീം ഗെയിം തന്നെയായിരുന്നു ഫൈനലിൽ ഇന്ത്യയുടെ ഭാഗത്ത് നിന്ന് കണ്ടത്. എതിരാളി ശക്തൻ ആണെങ്കിൽ അതിലും ഒരുപിടി മുകളിലായിരിക്കണം അവന്റെ പ്രതിയോഗി എന്ന തത്വമാണ് ഇന്ത്യ ഫൈനലിൽ നടപ്പിലാക്കിയത്. അത്രത്തോളം മികച്ച രീതിയിൽ ഇന്ത്യക്കെതിരെ സൗത്താഫ്രിക്ക കളിച്ചു എന്നതും ശ്രദ്ധിക്കണം. അന്നത്തെ ഫൈനലിന് ശേഷം രോഹിത്, കോഹ്‌ലി, ജഡേജ എന്നിവർ ടി 20 യിൽ നിന്ന് വിരമിക്കൽ പ്രഖ്യാപനം നടത്തിയിരുന്നു. ഇന്ത്യൻ ക്രിക്കറ്റിനെ സംബന്ധിച്ച് ഈ കാലഘട്ടത്തിൽ എല്ലാം ടീമിനെ മുന്നോട്ട് കൊണ്ടുപോയ മൂന്ന് താരങ്ങൾ വിരമിക്കൽ പ്രഖ്യാപനം നടത്തിയപ്പോൾ യുവതെരങ്ങൾക്ക് ഒരേ സമയം അവസരവും അതോടൊപ്പം വലിയ വെല്ലുവിളിയും തന്നെയായിരുന്നു ഈ വിരമിക്കൽ.
ഇപ്പോഴിതാ മറ്റൊരു ടി 20 ലോകകപ്പ് കാലം വരുകയാണ്. 2026 ലെ ടി 20 ലോകകപ്പ് ഫെബ്രുവരി മാസം ഇന്ത്യ – ശ്രീലങ്ക എന്നിവിടങ്ങിലായി നടക്കും. സൂപ്പർതാരങ്ങളുടെ വിരമിക്കൽ മാറ്റി നിർത്തിയാൽ ഇന്ത്യയുടെ ti20 ലോകകപ്പ് സ്‌ക്വാഡിൽ വലിയ മാറ്റങ്ങൾ ഇല്ല. എന്നാൽ അന്ന് ഇല്ലാതിരുന്ന വലിയ ഒരു പ്രശ്നം ഇപ്പോൾ ഇന്ത്യക്കുണ്ട്- ഓരോ താരങ്ങളെയും എങ്ങനെ ഉപയോഗിക്കണം എന്ന് അറിയാത്ത അവസ്ഥ. എന്തുകൊണ്ട് ഇന്ത്യ ഇനി കരുതലോടെ നീങ്ങണം എന്ന് പറയാൻ കാരണങ്ങൾ താഴെ പറയുന്നതാണ്:
– സഞ്ജു സാംസൺ നന്നായി തിളങ്ങി കൊണ്ടിരിക്കുന്ന സ്ഥാനത്ത് നിന്ന് അയാളെ അഞ്ചാം നമ്പറിലേക്ക് മാറ്റിയത്.
– തിലക് വർമ്മയ്ക്ക് സ്ഥിരമായ സ്ഥാനമില്ല
– 100+ വിക്കറ്റുകൾ നേടിയിട്ടും അർഷ്ദീപ് സിംഗിന് സ്ഥാനമില്ല
– 164.31 SR നേടിയിട്ടും യശസ്വി ജയ്‌സ്വാൾ ടീമിൽ ഇല്ല
– ശിവം ദുബെയ്ക്ക് പകരം ഹർഷിത് റാണ ബാറ്റിങിൽ മുകളിലേക്ക് വരുന്നത്
– ശുഭ്മാൻ ഗില്ലിന് എത്രത്തോളം തിളങ്ങാൻ സാധിക്കും എന്ന കാര്യത്തിൽ ഉറപ്പ് കുറവ്
ടി20 ലോകകപ്പിന് 4 മാസം ബാക്കി നിൽക്കെ അനേകം ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ഇന്ത്യക്ക് ഉണ്ടെന്ന് സാരം.













Discussion about this post