അതിദാരിദ്ര്യമുക്ത പ്രഖ്യാപന പരിപാടിയില്‍ കമല്‍ഹാസനും മോഹന്‍ലാലും പങ്കെടുക്കില്ല. വൈകിട്ടു നടക്കുന്ന പരിപാടിയില്‍ മമ്മൂട്ടി മുഖ്യാതിഥിയാകും. അദ്ദേഹം രാവിലെ തന്നെ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. കമല്‍ഹാസന് ചെന്നൈയിലും മോഹന്‍ലാലിന് ദുബായിലും ചില പരിപാടികളില്‍ പങ്കെടുക്കേണ്ടതിനാലാണ് എത്താന്‍ കഴിയാത്തതെന്നാണ് വിശദീകരണം.
രാജ്യത്തെ ആദ്യത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി കേരളം മാറുന്നതിന്റെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു നടത്തും. സെൻട്രൽ സ്റ്റേഡിയത്തിൽ വൈകിട്ട് 4നാണ് പ്രഖ്യാപനം. 2021ൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം മന്ത്രിസഭ തുടക്കത്തിൽ തന്നെ കേരളത്തെ അതിദാരിദ്ര്യ മുക്തമാക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. 3 ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കിയത്.













Discussion about this post