വെള്ളിയാഴ്ച മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന രണ്ടാം ടി20 മത്സരത്തിനിടെ അഭിഷേക് ശർമ്മയുടെ ഗെയിം അവബോധത്തെ ചോദ്യം ചെയ്ത് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ രംഗത്ത്. ആദ്യ ഇന്നിംഗ്സിൽ പവർപ്ലേയ്ക്കുള്ളിൽ അഭിഷേക് നന്നായി ബാറ്റ് ചെയ്തുവെങ്കിലും ഫീൽഡ് നിയന്ത്രണങ്ങൾ നീക്കിയതിനുശേഷം അതേ രീതിയിൽ കളിച്ചില്ലെന്ന് മുൻ ഇന്ത്യൻ ഓൾറൗണ്ടർ പറഞ്ഞു.
ടോസ് നേടി മിച്ചൽ മാർഷ് ആദ്യം ഫീൽഡിങ് തിരഞ്ഞെടുത്തതിന് ശേഷം ഓസീസ് ബോളർമാർ മികച്ച രീതിയിൽ പന്തെറിഞ്ഞു. പവർപ്ലേയ്ക്കുള്ളിൽ ഇന്ത്യയ്ക്ക് നാല് വിക്കറ്റുകൾ നഷ്ടപ്പെട്ടു. ആദ്യ ആറ് ബാറ്റ്സ്മാൻമാരിൽ അഞ്ച് പേർ ഒറ്റ അക്ക സ്കോറുകൾക്ക് പുറത്തായി. എന്നിരുന്നാലും, അഭിഷേക് ആകട്ടെ തുടക്കത്തിൽ നന്നായി കാലിച്ചതിനുശേഷം പിന്നെ സ്ലോയായി. ഹർഷിത് റാണയെ ഓർഡറിൽ ടീം ഉയർത്തുകയും പഞ്ചാബ് ഓൾറൗണ്ടറുമായി 56 റൺസിന്റെ കൂട്ടുകെട്ട് ഉണ്ടാക്കുകയും ചെയ്തു. എന്നിരുന്നാലും, കൂട്ടുകെട്ടിനിടെ അഭിഷേകിന് കാര്യമായ സ്ട്രൈക്ക് നേടാൻ കഴിഞ്ഞില്ല. 47 പന്തുകൾ നീണ്ടുനിന്ന കൂട്ടുകെട്ടിൽ, താരത്തിന് 13 പന്തുകൾ മാത്രമേ നേരിട്ടുള്ളൂ.
“മറ്റെല്ലാവരും ഒരു പിച്ചിൽ ബാറ്റ് ചെയ്യുന്നതായി തോന്നുമ്പോൾ, താൻ മറ്റൊരു പിച്ചിൽ ബാറ്റ് ചെയ്യുന്നുവെന്ന് അഭിഷേക് ശർമ്മ ഒരിക്കൽ കൂടി തെളിയിച്ചു. അതൊരു മികച്ച അർദ്ധസെഞ്ച്വറി ആയിരുന്നു, ഒരു മികച്ച ഇന്നിംഗ്സ്, പക്ഷേ നിങ്ങൾ സൂക്ഷ്മമായി നോക്കിയാൽ, അതിന് രണ്ട് ഭാഗങ്ങളുണ്ടെന്ന്( ഹാഫ്) നിങ്ങൾക്ക് മനസ്സിലാകും. പവർപ്ലേയ്ക്കിടെ, അദ്ദേഹം മനോഹരമായി ബാറ്റ് ചെയ്തു, പക്ഷേ അത് അവസാനിച്ചതിനുശേഷം, അതേ ഉദ്ദേശ്യത്തോടെയും അവബോധത്തോടെയും അദ്ദേഹം തുടരണമായിരുന്നു, അത് അദ്ദേഹം ചെയ്തില്ല,” പത്താൻ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
“ഹർഷിത് തന്റെ ജോലി ചെയ്തു. ടീമിന് മറ്റൊരു വിക്കറ്റ് നഷ്ടപ്പെടാതിരിക്കാൻ അദ്ദേഹം ശ്രദ്ധിച്ചു, 35 റൺസ് നേടി. ഒരു ലോവർ ഓർഡർ ബാറ്റ്സ്മാൻ എന്ന നിലയിൽ, നിങ്ങൾക്ക് ആവശ്യപ്പെടാവുന്നത് അത്രയേയുള്ളൂ. സ്ട്രൈക്ക് റേറ്റിനെക്കുറിച്ച് നമുക്ക് പിന്നീട് സംസാരിക്കാം, പക്ഷേ അദ്ദേഹം ആവശ്യമായത് ചെയ്തു. ഇനി, അഭിഷേക് ശർമ്മയുടെ ഉത്തരവാദിത്തം എന്തായിരുന്നു? പവർപ്ലേ നന്നായി നടന്നു, അദ്ദേഹം സ്വതന്ത്രമായി കളിച്ചു, വിക്കറ്റുകൾ വീണപ്പോഴും അദ്ദേഹം സംയമനം പാലിച്ചു. എന്നാൽ ആ സമയത്ത്, സ്ട്രൈക്കിന്റെ ഭൂരിഭാഗവും ഹർഷിത് റാണയ്ക്കായിരുന്നു – അഭിഷേക് 47 പന്തുകളിൽ നിന്ന് 14 പന്തുകൾ മാത്രമേ നേരിട്ടുള്ളൂ. അവിടെയാണ് അദ്ദേഹം ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിയിരുന്നത്. നിലവിൽ അദ്ദേഹം ഇന്ത്യയുടെ ഒന്നാം നമ്പർ ടി20 ബാറ്റ്സ്മാനാണ്, പക്ഷേ അദ്ദേഹം മികച്ച ഗെയിം അവബോധം കാണിക്കണം,” പത്താൻ കൂട്ടിച്ചേർത്തു.













Discussion about this post