അമ്മ വേശ്യാവൃത്തിക്കയച്ച പത്തുവയസുകാരിയെ രക്ഷിച്ച് പോലീസ്. സംഭവത്തിൽ പെൺകുട്ടിയെയും മാതാവിനെയും എഴുപതുവയസുകാരനായ ഇന്ത്യൻ വംശജനെയും പോലീസ് കസ്റ്റഡിയിലെടുത്തു. എഴുപതുകാരനായ ഫറൂഖ് അല്ലൗദ്ദീൻ ഷെയ്ഖ് എന്നയാളുടെ അറസ്റ്റ് പിന്നീട് രേഖപ്പെടുത്തി. നവി മുംബൈ പോലീസിന്റെ മനുഷ്യക്കടത്ത് വിരുദ്ധ യൂണിറ്റാണ് നടപടിക്ക് പിന്നിൽ.
ഖർഘറിലെ കൊപാർഗാവിലൊരു സ്ത്രീ, 10-12 വയസ്സുള്ള പെൺകുട്ടിയെ വേശ്യാവൃത്തിക്കായി തലോജ ഫേസ് 2 പ്രദേശത്തെ ഒരു പുരുഷന്റെ അടുത്തേയ്ക്ക് അയക്കുന്നതായി പോലീസിന് വിവരം ലഭിക്കുകയായിരുന്നു. പിന്നാലെ നടത്തിയ പരിശോധനയിൽ പെൺകുട്ടിയെ രക്ഷപ്പെടുത്തി.
പെൺകുട്ടിക്ക് പ്രായപൂർത്തിയായില്ലെന്നറിഞ്ഞിട്ടും ഷെയ്ഖ്, മദ്യം നിർബന്ധിച്ച് നൽകി ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയായിരുന്നു. പെൺകുട്ടിയുടെ മുപ്പതുവയസ്സുകാരിയായ അമ്മയും അറസ്റ്റിലായിട്ടുണ്ടെന്നും ഇവർക്ക് ഷെയ്ഖ്, രണ്ടര ലക്ഷം രൂപയും കൂടാതെ മാസംതോറും പണവും നൽകിയിരുന്നെന്നും പോലീസ് പറഞ്ഞു.










Discussion about this post