പഞ്ചസാര വിൽപ്പന കുറഞ്ഞതായി വ്യാപാരികൾ. ഗ്രാമങ്ങളിൽപോലും പഞ്ചസാര വിൽപ്പന പകുതിയോളം കുറഞ്ഞതായി കച്ചവടക്കാർ പറയുന്നു.
മധുരം മനുഷ്യജീവിതത്തിന്റെ അവിഭാജ്യഘടകമാണ്. പക്ഷേ അതേ മധുരം തന്നെ ഇന്നത്തെ ആരോഗ്യ പ്രശ്‌നങ്ങളുടെ പ്രധാന കാരണമായി മാറിയിരിക്കുകയാണ്. പഞ്ചസാരയുടെ അമിതമായ ഉപയോഗം ശരീരത്തിനും മനസ്സിനും മാരകമായ ദോഷങ്ങൾ സൃഷ്ടിക്കുന്നതായി ഗവേഷണങ്ങൾ ആവർത്തിച്ച് മുന്നറിയിപ്പ് നൽകുന്നു.
പഞ്ചസാര ഒരു കാർബോഹൈഡ്രേറ്റ് ആണ്.ശരീരത്തിന് ഊർജം നൽകും, പക്ഷേ പോഷകമില്ല.പഞ്ചസാര ഡോപ്പാമൈൻ എന്ന സന്തോഷ ഹോർമോൺ ഉത്പാദിപ്പിക്കുന്നു.അത് കൊണ്ട് ചായ കുടിച്ചാൽ സന്തോഷം കിട്ടും. പക്ഷേ പിന്നീട് അത് ശീലമാകും.ശരീരം കൂടുതൽ പഞ്ചസാര ആവശ്യപ്പെടും.അതായത്, മധുരം ഒരു ചെറിയ മയക്കുമരുന്ന് പോലെയാണ്.
പഞ്ചസാര രക്തസമ്മർദ്ദം കൂട്ടും, കൊഴുപ്പിന്റെ അളവ് വർധിപ്പിക്കും.ഇത് ഹൃദ്രോഗത്തിനും ഹൃദയാഘാതത്തിനും കാരണമാകും.അധിക പഞ്ചസാര ഇൻസുലിൻ റെസിസ്റ്റൻസ് ഉണ്ടാക്കും.ഫലമായി ടൈപ്പ് 2 പ്രമേഹം.










Discussion about this post