ഓസ്ട്രേലിയ-ഇന്ത്യ ടി20 പരമ്പര നടക്കുന്ന സാഹചര്യത്തിൽ താൻ നേരിട്ടതിൽ വച്ച് ഏറ്റവും കടുപ്പമേറിയ ഇന്ത്യൻ ബൗളർ ഇടംകൈയ്യൻ സ്പിന്നർ കുൽദീപ് യാദവാണെന്ന് മുൻ വെസ്റ്റ് ഇൻഡീസ് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ നിക്കോളാസ് പൂരൻ പറഞ്ഞു. തന്റെ പ്രധാന ശത്രുവായി ജസ്പ്രീത് ബുംറയുടെ പേര് പറഞ്ഞില്ലെങ്കിലും, തന്നെ എപ്പോഴും തോൽപ്പിക്കുന്ന താരം കുൽദീപ് ആണെന്ന് പൂരൻ പറഞ്ഞു.
അന്താരാഷ്ട്ര ക്രിക്കറ്റിലും ഐപിഎല്ലിലും 146 പന്തുകളിൽ കുൽദീപിനെ നേരിട്ട നിക്കോളാസ് താരത്തിന് മുന്നിൽ ഏഴ് തവണ വീണിട്ടുണ്ട്. ടി20യിൽ നാല് തവണയും ഏകദിനത്തിൽ രണ്ട് തവണയും ഐപിഎല്ലിലും ഒരു തവണയുമാണ് ഇത് സംഭവിച്ചത്. “എന്റെ അഭിപ്രായത്തിൽ, ഏറ്റവും ബുദ്ധിമുട്ടിച്ചത്, ഒരുപാട് പേരുണ്ട്. എന്നെ പലതവണ പുറത്താക്കിയ വ്യക്തി കുൽദീപാണ്. അവനാണ് ഏറ്റവും കൂടുതൽ ബുട്ടിമുട്ടിച്ച താരം. ബുംറയും എന്റെ വിക്കറ്റ് നേടിയിട്ടുണ്ട്. പക്ഷേ ഇതിനൊക്കെ ഞാൻ ഒരു വഴി കണ്ടെത്തുന്നത് തുടരുമെന്ന് പ്രതീക്ഷിക്കാം, അടുത്ത വർഷം കാര്യങ്ങൾ വ്യത്യസ്തമായിരിക്കും.”
184 മത്സരങ്ങളിൽ നിന്ന് 234 വിക്കറ്റുകൾ ടി 20 യിൽ നേടിയ കുൽദീപ് ഫോർമാറ്റിൽ നിലവിൽ ഉള്ളതിൽ വെച്ചേറ്റവും നല്ല ബോളറാണ്. പൂരന്റെ കാര്യമെടുത്താൽ ടി 20 ഫോർമാറ്റിൽ ഏതൊരു ബോളറും പേടിക്കുന്ന താരമാണ്. വമ്പനടികൾക്ക് പേരുകേട്ട നിക്കോളാസ് കഴിഞ്ഞ ഇന്ത്യൻ പ്രീമിയർ ലീഗിൽ ലക്നൗ സൂപ്പർ ജയന്റ്സിനായി തകർപ്പൻ പ്രകടനമാണ് കാഴ്ച്ചവെച്ചത്.













Discussion about this post