ഓസ്ട്രേലിയ- ഇന്ത്യ മൂന്നാം ടി 20 ഓവലിൽ നടക്കുകയാണ് . ടോസ് നേടിയ ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് വിചാരിച്ചത് പോലെ തന്നെ ഫീൽഡിങ് തിരഞ്ഞെടുത്തു. ഓസ്‌ട്രേലിയൻ പരമ്പര തുടങ്ങിയതിന് ശേഷം ആദ്യമായിട്ടാണ് ഇന്ത്യ ടോസ് ജയിക്കുന്നത്. ഇന്ത്യൻ നിരയിൽ കുൽദീപ്, ഹർഷിത്, സഞ്ജു എന്നിവർ സ്‌ക്വാഡിൽ നിന്ന് പുറത്തായപ്പോൾ വാഷിംഗ്‌ടൺ, അർശ്ദീപ്, ജിതേഷ് എന്നിവർക്ക് അവസരം കിട്ടി.
ടി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ മഴമൂലം മത്സരം നിർത്തിവെച്ചപ്പോൾ ബാറ്റിങ്ങ് അവസരം കിട്ടാതെ പോയ് സഞ്ജു രണ്ടാം ടെസ്റ്റിൽ രണ്ട് റൺ മാത്രമെടുത്താണ് മടങ്ങിയത്. എന്നാൽ അതെ മത്സരത്തിൽ അഭിഷേക് ശർമ്മ ഒഴികെ ബാക്കി താരങ്ങളും ഫ്ലോപ്പ് ആയിരുന്നു എന്ന കാര്യം ശ്രദ്ധിക്കണം. ഏഷ്യാ കപ്പിൽ ഭേദപ്പെട്ട പ്രകടനം നടത്തിയ സഞ്ജുവിനെ കഴിഞ്ഞ മത്സരത്തിലെ മോശം പ്രകടനത്തിന്റെ പേരിൽ എങ്ങനെ പുറത്താക്കും എന്ന ചോദ്യം പ്രസക്തമാണ്.
അതേസമയം ആദ്യ മത്സരത്തിന് മുമ്പ് കീപ്പർ ബാറ്റ്സ്മാൻ സഞ്ജു സാംസണോട് ടീമിലെ പുതിയ റോളിനെക്കുറിച്ചും പണ്ട് നായകൻ സൂര്യകുമാർ, താരത്തോട് ഓപ്പണിങ് സ്ഥാനത്തെക്കുറിച്ച് നൽകിയ ഉറപ്പിനെക്കുറിച്ചുമൊക്കെ അവതാരകൻ ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് ഇങ്ങനെ ആയിരുന്നു:
” സത്യസന്ധമായി പറഞ്ഞാൽ ഞാൻ പല റോളുകൾ വിവിധ ടീമുകളിൽ ചെയ്തിട്ടുണ്ട്. ഞാൻ ഈ ടീമിന്റെ ഭാഗമായിട്ട് കുറച്ചുനാളുകളായി. ഓപ്പണിങ് മുതൽ മത്സരം അവസാനിപ്പിക്കുന്ന റോൾ വരെ ചെയ്തു. എനിക്ക് പരിചയസമ്പത്തുണ്ട്, ഒപ്പം വിവിധ ഷോട്ടുകൾ ആയുധപ്പുരയിലുണ്ട്. ഓപ്പണിങ് കഴിഞ്ഞാൽ ഇപ്പോൾ ഒരു താരത്തിനും കൃത്യമായ ബാറ്റിംഗ് പൊസിഷൻ ഇല്ല. അതുകൊണ്ട് എനിക്ക് തരുന്ന ഏത് ബാറ്റിംഗ് പൊസിഷനും ഞാൻ സ്വീകരിക്കും.”
ഒരു ബാറ്റിംഗ് സ്ഥാനത്ത് സ്ഥിരതയോടെ കുറെ മത്സരങ്ങളിലായി ഇറങ്ങാൻ സാധികാത്ത സഞ്ജുവിനോട് ശരിക്കും ഇന്നത്തെ പുറത്താക്കലിലൂടെ കാണിക്കുന്നത് അനീതി തന്നെയാണ്













Discussion about this post