ഓസ്ട്രേലിയക്കെതിരായ മൂന്നാം ടി20യിൽ സഞ്ജു സാംസണിനെ ഒഴിവാക്കി ജിതേഷ് ശർമ്മയെ കളിപ്പിച്ച രീതി കണ്ടപ്പോൾ ടീം മാനേജ്മെന്റിനെ മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര ചോദ്യം ചെയ്തു. ശുഭ്മാൻ ഗിൽ ഓപ്പണറായി തുടങ്ങിയപ്പോൾ ഇന്ത്യയുടെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ആകുമെന്ന് കരുതിയിരുന്ന ജിതേഷിന് 2025 ഏഷ്യാ കപ്പിൽ മുഴുവൻ അവസരം നൽകാതിരുന്നത് എന്തുകൊണ്ടാണെന്ന് ചോപ്ര ചോദിച്ചു.
ഞായറാഴ്ച ഹൊബാർട്ടിൽ നടന്ന മൂന്നാം ടി20യിൽ ഓസ്ട്രേലിയ ഇന്ത്യയ്ക്ക് 187 റൺസ് വിജയലക്ഷ്യം വെക്കുക ആയിരുന്നു. ജിതേഷ് 13 പന്തിൽ നിന്ന് 22 റൺസ് നേടി പുറത്താകാതെ നിന്ന് അഞ്ച് വിക്കറ്റും ഒമ്പത് പന്തും ബാക്കി നിൽക്കെ ഇന്ത്യയെ വിജയവര കടക്കാൻ സഹായിച്ചു. “ജിതേഷ് ശർമ്മ കളിക്കുന്നു, സഞ്ജു സാംസൺ കളിച്ചിട്ടില്ല. അപ്പോൾ, അതിന്റെ അർത്ഥമെന്താണ്? ഇതിന്റെ യുക്തി എന്താണ്? ഗിൽ ടീമിൽ വന്നപ്പോൾ ജിതേഷ് ആയിരുന്നു ഫിനിഷിങ്ങിൽ വരേണ്ടത്.
“ഏഷ്യാ കപ്പ് മുഴുവൻ കടന്നുപോയി, ജിതേഷ് ഒരു മത്സത്തിൽ പോലും കളിച്ചില്ല. ആദ്യം സഞ്ജു കളിച്ചിരുന്ന ഓപ്പണിങ്ങിലേക്ക് ഗില്ലെത്തുന്നു. സഞ്ജുവാകട്ടെ ഏഷ്യാ കപ്പിൽ പല സ്ഥലങ്ങളിലും കളിച്ചു. എവിടെയാണ് സഞ്ജുവിനെ കളിപ്പിക്കേണ്ടത് എന്ന് ടീം മാനേജ്‌മെന്റിന് അറിയില്ലായിരുന്നു” അദ്ദേഹം കൂട്ടിച്ചേർത്തു.
” സഞ്ജുവിന്റെ ആരാധകർക്ക് ദേഷ്യം വരുന്നത് ന്യായമാണെന്ന് എനിക്കറിയാം. പക്ഷേ ഇതിൽ ഒരു അന്തിമതീരുമാനവും ഞാൻ കാണുന്നില്ല, സഞ്ജു ഉടനെ ടി 20 യിൽ കളിക്കില്ല. ജിതേഷ് ശർമ്മ മാത്രമേ കളിക്കൂ. കാരണം ഇതാണ് ശരിയായ ടീം സെലെക്ഷൻ.” അദ്ദേഹം കൂട്ടിച്ചേർത്തു.













Discussion about this post