ഹർമൻപ്രീതിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ വനിതാ ടീം ലോകകപ്പ് ഉയർത്തി ചരിത്രം കുറിച്ചതിന് പിന്നാലെ ഇന്ത്യൻ സ്പിൻ ഇതിഹാസം രവിചന്ദ്രൻ അശ്വിൻ രസകരമായ ചില നിരീക്ഷണങ്ങൾ നടത്തി രംഗത്ത്. 2005 ലും 2017 ലും നടന്ന ഫൈനലുകളിലെ ഹൃദയഭേദകമായ തോൽവികൾക്ക് ശേഷം, നവി മുംബൈയിൽ നടന്ന 2025 എഡിഷൻ കിരീട പോരാട്ടത്തിൽ ഇന്ത്യൻ വനിതാ ടീം എല്ലാ സാധ്യതകളെയും മറികടന്ന് ദക്ഷിണാഫ്രിക്കയെ 52 റൺസിന് പരാജയപ്പെടുത്തി ചരിത്ര നേട്ടം സ്വന്തമാക്കി .
ഇന്ത്യൻ വനിതാ ക്രിക്കറ്റ് ഇതിഹാസങ്ങളായ മിതാലി രാജ്, ജൂലൻ ഗോസ്വാമി, അഞ്ജും ചോപ്ര എന്നിവർ ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ മത്സരം കാണാൻ ഉണ്ടായിരുന്നു. ഇന്ത്യയുടെ വിജയ പരേഡിൽ, ഹർമൻപ്രീതും കൂട്ടരും ട്രോഫി മിതാലിക്കും ജൂലനും കൈമാറിയ രംഗമൊക്കെ ഏറെ വികാരനിർഭരമായിരുന്നു. ഈ നിമിഷം സോഷ്യൽ മീഡിയ ഒന്നടങ്കം ആഘോഷിക്കുകയും ചെയ്തു.
വനിതാ ടീം കാണിച്ച ആദരവിനെ അശ്വിൻ പ്രശംസിച്ചു. ” ഇന്ത്യൻ ടീം മിതാലി രാജിന് ട്രോഫി നൽകി. എന്തുകൊണ്ടാണ് അവർ അങ്ങനെ ചെയ്തത്? അതിന് ഞാൻ ഇന്ത്യൻ വനിതാ ടീമിനോട് എന്റെ ബഹുമാനം ഞാൻ അറിയിക്കുന്നു, ബിഗ് സല്യൂട്ട്. ഇന്ത്യൻ പുരുഷ ടീം ഒരിക്കലും ഇതുപോലൊന്ന് ചെയ്തിട്ടില്ല. ചിലപ്പോൾ മാധ്യമങ്ങൾക്ക് മുന്നിൽ, നമ്മൾ കാര്യങ്ങൾ പറയാറുണ്ട്, കാരണം അതാണ് മാധ്യമ പ്രവണത – ‘ഈ വ്യക്തി ഇത് ചെയ്തു’ അല്ലെങ്കിൽ ‘ആ വ്യക്തി അത് ചെയ്തു’. എന്നാൽ മുൻ തലമുറയ്ക്ക് യഥാർത്ഥ ക്രെഡിറ്റ് നൽകുന്ന ആരെയും ഞാൻ പലപ്പോഴും കണ്ടിട്ടില്ല. ചില അഭിപ്രായങ്ങൾ കണ്ടിട്ടുണ്ട്’ എന്റെ ടീമാണ് നല്ലത്’ ‘ ഞങ്ങളുടെ കാലത്തെ ടീമായിരുന്നു നല്ലത്’ . എന്നാൽ വനിതാ ടീം ശരിക്കും ഞെട്ടിച്ചു” അദ്ദേഹം കൂട്ടിച്ചേർത്തു.
“ഈ വനിതാ ടീം – അഞ്ജും ചോപ്ര ഉണ്ടായിരുന്നു, മിതാലി രാജ് ഉണ്ടായിരുന്നു – അവർക്ക് ട്രോഫി കൈമാറിയതിലൂടെ, അവർ ഒരിക്കൽ നട്ടുപിടിപ്പിച്ചതും വളർത്തിയതുമായ വിത്തുകൾ ഇന്ന് വിജയികളായി ഉയർന്നുനിൽക്കുന്നത് സന്തോഷത്തോടെ കാണാൻ അവർ അവരെ അനുവദിച്ചു. അത് മനോഹരമായ നിമിഷമായിരുന്നു. കാരണം ഇന്ത്യൻ വനിതകൾ നേടിയ ഈ വിജയം – അത് ഒരു ദിവസം കൊണ്ട് വന്നതല്ല. ഇത് 25 വർഷത്തെ, ഒരുപക്ഷേ രണ്ടോ മൂന്നോ പതിറ്റാണ്ടുകളുടെ പ്രവർത്തനത്തിന്റെ ഫലമാണ്.” അദ്ദേഹം പറഞ്ഞു നിർത്തി.













Discussion about this post