മോഷ്ടിച്ച ബൈക്കുമായി കടന്നുകളഞ്ഞ കുട്ടികൾ അപകടത്തിൽപെട്ടു. സംഭവത്തിൽ 14കാരന് ഗുരുതര പരിക്കേറ്റു. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് പ്രായപൂർത്തിയാകാത്ത 3 കുട്ടികൾ പത്തനംതിട്ട ജനറൽ ആശുപത്രിക്കു സമീപത്തുനിന്ന് ബെെക്ക് മോഷ്ടിച്ചത്.
രാത്രി 11ന് ബ്ലോക്കുപടിയിൽ നിന്നും പത്തനംതിട്ട ഭാഗത്തേക്ക് പോകുന്നവഴിയാണ് അപകടമുണ്ടായത്. റാന്നിക്കടുത്ത് മന്ദിരംപടിയിൽനിന്നു വടശേരിക്കര ഭാഗത്തേക്കു തിരിയുന്ന വഴിയിലെ ഹംമ്പിൽ ചാടി നിയന്ത്രണംവിട്ട് സമീപത്തെ കെട്ടിടത്തിലിടിച്ച് റബർ തോട്ടത്തിലേക്കു മറിയുകയായിരുന്നു.
14 വയസുള്ള രണ്ട് പേും 16 വയസുള്ള ഒരാളുമായിരുന്നു മോഷ്ടിച്ച ബൈക്കിൽ യാത്ര ചെയ്തിരുന്നത്. 14 വയസ്സുകാരൻ മുൻപും ബൈക്ക് മോഷണക്കേസുകളിൽ ഉൾപ്പെട്ട ആളാണെന്ന് പോലീസ് പറഞ്ഞു.













Discussion about this post