ഓസ്ട്രേലിയക്കെതിരായ മൂന്നാം ടി20യിൽ സഞ്ജു സാംസണെ ഒഴിവാക്കിയതിനെ മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര ചോദ്യം ചെയ്തു. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മധ്യനിരയിൽ ബാറ്റ് ചെയ്യാൻ പ്രാപ്തനാണെന്ന് ടീം മാനേജ്മെന്റ് തന്നെ പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഇന്ന് ഗോൾഡ് കോസ്റ്റിൽ നടക്കുന്ന അഞ്ച് മത്സര പരമ്പരയിലെ നാലാം ടി20യിൽ ഇന്ത്യ ഓസ്ട്രേലിയയെ നേരിടുന്നതിന് മുമ്പാണ് സഞ്ജുവിനെക്കുറിച്ചുള്ള കാര്യങ്ങൾ സംസാരിച്ചത് .
ആദ്യ രണ്ട് ടി20കളിൽ സാംസൺ പ്ലെയിംഗ് ഇലവന്റെ ഭാഗമായിരുന്നെങ്കിലും, നവംബർ 2 ന് ഹൊബാർട്ടിൽ നടന്ന മൂന്നാം മത്സരത്തിൽ ഇന്ത്യയുടെടെ അഞ്ച് വിക്കറ്റ് വിജയത്തിൽ ജിതേഷ് ശർമ്മ അദ്ദേഹത്തിന് പകരം ടീമിലെത്തി. ‘ആകാഷ് ചോപ്ര’ എന്ന തന്റെ യൂട്യൂബ് ചാനലിൽ പങ്കിട്ട വീഡിയോയിൽ, ടീം മാനേജ്മെന്റ് ഏത് സ്ഥാനത്തും ഇറക്കാൻ പറ്റുന്ന താരമെന്ന പറഞ്ഞ സാംസണെ മൂന്നാം ടി20യിൽ ഇലവനിൽ നിന്ന് പുറത്താക്കിയത് എന്തുകൊണ്ടാണെന്ന് ചോദിച്ചു.
“സഞ്ജു സാംസണെക്കുറിച്ച് നമ്മൾ എന്താണ് തീരുമാനിച്ചത്? സഞ്ജു എന്തുകൊണ്ട് കളിക്കുന്നില്ല എന്നത് വലിയ വലിയ ചോദ്യം തന്നെയാണ്. നമ്മൾ സഞ്ജുവിന് അവസരം നൽകിയപ്പോൾ എല്ലാം അദ്ദേഹം മികച്ച ഭേദപ്പെട്ട പ്രകടനമാണ് നടത്തിയത്. അദ്ദേഹം അസാധാരണമായി മികച്ച പ്രകടനം കാഴ്ചവച്ചു എന്ന് ഞാൻ പറയില്ല, പക്ഷേ അദ്ദേഹം മോശമാക്കിയില്ല. ഒമാനെതിരെ നടന്ന ഏഷ്യാ കപ്പ് മത്സരത്തിൽ സഞ്ജുവിന്റെ ബാറ്റിംഗ് ആയിരുന്നു ഇന്ത്യയെ രക്ഷിച്ചത്.”
“ഏഷ്യാ കപ്പ് ഫൈനലിൽ സഞ്ജു മികവ് കാണിച്ചു എന്നുള്ളത് മറക്കരുത്. സഞ്ജുവിന് ഏത് സ്ഥാനത്തും കളികാണാൻ പറ്റുമെന്ന് നിങ്ങൾ തന്നെയാണ് പറഞ്ഞത്. അന്ന് ഞാൻ പറഞ്ഞതാണ് ഓപ്പണറായിട്ട് മാത്രമേ സഞ്ജുവിന് ശോഭിക്കാൻ പറ്റൂ എന്ന്. അന്ന് നിങ്ങൾ അത് കേട്ടില്ല . എന്നിട്ട് നിങ്ങൾ ജിതേഷിനെ കഴിഞ്ഞ മത്സരത്തിലിറക്കി. ഇതുകൊണ്ടൊക്കെ എന്താണ് ഉദ്ദേശിക്കുന്നത് ” അദ്ദേഹം കൂട്ടിച്ചേർത്തു.
43 ടി20 ഇന്നിംഗ്‌സുകളിൽ നിന്ന് 25.51 ശരാശരിയിൽ 995 റൺസ് സഞ്ജു സാംസൺ ടി 20 യിൽ നേടിയിട്ടുണ്ട്. ഇതിൽ മൂന്ന് സെഞ്ചുറികളും ഉൾപ്പെടുന്നു.













Discussion about this post