ബുധനാഴ്ച പുറത്തിറക്കിയ ഏറ്റവും പുതിയ ഐസിസി പുരുഷ ടി20 കളിക്കാരുടെ റാങ്കിംഗിൽ ബാറ്റ്‌സ്മാൻമാരുടെയും ബൗളർമാരുടെയും പട്ടികയിൽ ഇന്ത്യയുടെ യുവ ഓപ്പണർ അഭിഷേക് ശർമ്മയും സ്പിന്നർ വരുൺ ചക്രവർത്തിയും ഒന്നാം സ്ഥാനത്ത് തുടരുന്നു. ഇംഗ്ലണ്ടിന്റെ ഫിൽ സാൾട്ടിനെയും തിലക് വർമ്മയെയും പിന്നിലാക്കി 925 റേറ്റിംഗ് പോയിന്റുമായി അഭിഷേക് ബാറ്റ്‌സ്മാൻമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ് നിൽക്കുന്നത്. സാൾട്ട് രണ്ടാം സ്ഥാനത്തും തിലക് മൂന്നാം സ്ഥാനത്തുമാണ് നിൽക്കുന്നത്. ടി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവ് മാത്രമാണ് എട്ടാം സ്ഥാനത്തുള്ള ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യക്കാരൻ.
ടി20 ഐ ബൗളർമാരുടെ റാങ്കിംഗിൽ സ്പിന്നർ ചക്രവർത്തി ഒന്നാം സ്ഥാനത്ത് തുടരുന്നു. ഇന്ത്യയ്‌ക്കെതിരായ നടത്തിയ പ്രകടനത്തിന്റെ പിൻബലത്തിൽ ഓസ്‌ട്രേലിയൻ സീമർ ജോഷ് ഹേസൽവുഡ് (രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി പത്താം സ്ഥാനത്തേക്ക് എത്തി) ഈ ആഴ്ച ഏറ്റവും കൂടുതൽ പുരോഗതി കൈവരിച്ചവരിൽ ഒരാളായി മാറി. ഇന്ത്യൻ ബോളർമാരിൽ മറ്റൊരു താരവും ആദ്യ പത്തിൽ ഇല്ല. ടി 20 യിലെ ഏറ്റവും മികച്ച ബോളർമാരിൽ ഒരാളായ കുൽദീപ് ആകട്ടെ 5 സ്ഥാനങ്ങൾ പിന്നിലേക്കിറങ്ങി ഇപ്പോൾ പതിഞ്ചാം സ്ഥാനത്താണ്.
ഇന്ത്യയുടെ ഉപനായകൻ ഗിൽ രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 31-ാം സ്ഥാനത്താണ്. അവസരങ്ങൾ വളരെ കുറവ് മാത്രം കിട്ടുന്ന സഞ്ജു സാംസൺ ആകട്ടെ 11 സ്ഥാനങ്ങൾ നഷ്ടമാക്കി 38-ാം സ്ഥാനത്തേക്ക് വീണിരിക്കുകയാണ്. ഓസ്‌ട്രേലിയൻ ടി 20 പര്യടനത്തിലെ ആദ്യ മത്സരത്തിൽ ബാറ്റിംഗ് അവസരം കിട്ടാതിരുന്ന സഞ്ജു രണ്ടാം മത്സരത്തിൽ നിരാശപ്പെടുത്തിയിരുന്നു. മൂന്നാം മത്സരത്തിൽ താരത്തെ ടീമിൽ നിന്നും ഒഴിവാക്കുകയും ചെയ്തു.
ഭാവി ഇന്ത്യൻ ടീമിന്റെ പദ്ധതികളിൽ പ്രത്യേകിച്ച് ലോകകപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ സഞ്ജുവിന്റെ റോൾ എന്താകും എന്ന് കണ്ട് തന്നെ അറിയണം.













Discussion about this post