ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ടി20യിൽ ശുഭ്മാൻ ഗില്ലിന്റെ ഉത്തരവാദിത്തബോധമുള്ള ബാറ്റിംഗിനെ മുൻ റോയൽ ചലഞ്ചേഴ്‌സ് വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ പാർഥിവ് പട്ടേൽ പ്രശംസിച്ചു. ഓപ്പണർ 15-ാം ഓവർ വരെ ക്രീസിൽ നിന്നില്ലായിരുന്നെങ്കിൽ ഇന്ത്യ 130 റൺസിൽ ഒതുങ്ങുമായിരുന്നു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്നലെ ഗോൾഡ് കോസ്റ്റിലെ കരാര ഓവലിൽ ഇന്ത്യ ഓസ്‌ട്രേലിയയ്ക്ക് മുന്നിൽ 168 റൺസ് വിജയലക്ഷ്യം വെച്ചു. തുടർന്ന് സന്ദർശകർ ഓസ്‌ട്രേലിയയെ 119 റൺസിന് പുറത്താക്കി 48 റൺസിന്റെ തകർപ്പൻ വിജയം നേടി. സ്റ്റാർ സ്‌പോർട്‌സിന്റെ ‘ഫോളോ ദി ബ്ലൂസ്’ എന്ന പരിപാടിയിൽ സംസാരിച്ച പാർത്ഥിവ്, ഗില്ലിനെ പ്രശംസിച്ചു.
“ഈ മത്സരം വാങ്കഡെ സ്റ്റേഡിയത്തിലോ അഹമ്മദാബാദിലോ ചിന്നസ്വാമി സ്റ്റേഡിയത്തിലോ ആയിരുന്നെങ്കിൽ, നിങ്ങൾ സ്ട്രൈക്ക് റേറ്റിന്റെ കാര്യം പറഞ്ഞാൽ ഒരു രസമുണ്ടായിരുന്നു. കാരണം അദ്ദേഹം ഏകദേശം 40 പന്തുകളിൽ നിന്ന് 46 റൺസ് മാത്രമേ അവൻ നേടിയുള്ളു” മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ പറഞ്ഞു.
“എന്നിരുന്നാലും, ഈ പിച്ചിൽ, 14-ാം ഓവർ അല്ലെങ്കിൽ 15-ാം ഓവർ വരെ ബാറ്റ് ചെയ്യുന്ന അത്തരമൊരു ബാറ്റ്‌സ്മാൻ ആവശ്യമായിരുന്നു, അല്ലെങ്കിൽ 167 ഒന്നും പോകാതെ ഒരു 130 ആകുമായിരുന്നു. വിജയ മാർജിൻ 48 റൺസായിരുന്നു. ഓസ്‌ട്രേലിയയുടെ സ്വന്തം മണ്ണിലായിട്ടും അവർ ശരിക്കും ബുദ്ധിമുട്ടുന്ന കാഴ്ച്ചയാണ് കാണാൻ സാധിച്ചത്. അതായത് ഈ പിച്ചിൽ നിങ്ങൾക്ക് ബാറ്റിംഗ് എത്ര ബുദ്ധിമുട്ട് ആണെന്ന് നമുക്ക് മനസിലാകും.” അദ്ദേഹം കൂട്ടിച്ചേർത്തു.
ഏകദിന സ്റ്റൈൽ ഇന്നിങ്‌സാണ് ഗിൽ കളിച്ചതെന്ന പേരിലുള്ള ട്രോളുകളാണ് ഇപ്പോൾ കൂടുതലായി വരുന്നത്.













Discussion about this post