ആന്തരിക ലോകത്തെ തനിക്ക് ആവശ്യമുള്ള രീതിയിൽ രൂപകൽപ്പന ചെയ്ത് മനസ് ശാന്തവും സന്തോഷകരവുമാക്കിയാലോ? ഇതിനായി അവസരമൊരുക്കുകയാണ് ആത്മീയ ഗുരു സദ്ഗുരു ജഗ്ഗിവാസുദേവന്റെ നേതൃത്വത്തിലുള്ള ഇഷ ഫൗണ്ടേഷൻ. ചുരുക്കത്തിൽ, പുറമെ നിന്നുള്ള സ്വാധീനം കാരണം നിർബന്ധിതാവസ്ഥയിൽ (compulsion) ജീവിക്കുന്നതിൽ നിന്ന് മാറി, സ്വന്തം ബോധത്തോടെ (consciousness) ജീവിതത്തെ നയിക്കാൻ ഒരാളെ പ്രാപ്തനാക്കുന്ന ഒരു ശാസ്ത്രീയ മാർഗ്ഗമാണ് ഇന്നർ എഞ്ചിനീയറിംഗ്.
നവംബർ 19-25 വരെ കൊച്ചിയിൽ ഇന്നർ എഞ്ചിനീയറിംഗ് നടക്കും. ഏഴ് സ്റ്റെപ്പുകളിലൂടെ ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ശ്രമിക്കാമെന്നാണ് ഇഷ ഫൗണ്ടേഷൻ വ്യക്തമാക്കുന്നത്. രജിസ്‌ട്രേഷനായി isha.co\ie-youth-ekm എന്ന വെബ്‌സൈറ്റിലൂടെയോ അല്ലെങ്കിൽ 8089779828,9495991951 എന്ന നമ്പറിലേക്കോ വിളിക്കാവുന്നതാണ്. 25 വയസിന് താഴെയുള്ളവർക്ക് സൌജന്യമായി പരിപാടിയിൽ പങ്കെടുക്കാം.
മനുഷ്യൻ ബാഹ്യലോകത്തെ സൗകര്യങ്ങൾക്കായി നിരന്തരം മെച്ചപ്പെടുത്തുന്നുണ്ടെങ്കിലും (External Engineering), സ്വന്തം ശരീരത്തെയും മനസ്സിനെയും വികാരങ്ങളെയും ഊർജ്ജത്തെയും (Inner World) ശ്രദ്ധിക്കാതെ പോകുന്നു. ഇതാണ് സമ്മർദ്ദം, ഉത്കണ്ഠ, അസന്തുഷ്ടി എന്നിവയ്ക്ക് കാരണമെന്നാണ് പഠനം. ഇത്തരം സാഹചര്യങ്ങളിൽ ഇഷ ഫൌണ്ടേഷൻറെ ഇന്നർ എഞ്ചീനിയറിംഗ് പരിപാടി വളരെയേറെ ഫലപ്രദമായിരിക്കും.
ഇന്നർ എഞ്ചിനീയറിംഗ് വൈയക്തികമായ വളർച്ചയെ മാത്രം ലക്ഷ്യം വെച്ചുള്ള പ്രോഗ്രാം ആണ്. പുരാതന യോഗ ശാസ്ത്രങ്ങളിലൂന്നി കൊണ്ട്, അവനവനെ തന്നെ സൃഷ്ടിച്ചെടുക്കുക. യോഗിയും മിസ്റ്റിക്കുമായ സദ്ഗുരു രൂപ കല്പന ചെയ്ത ഈ പ്രോഗ്രാം, ജോലി സ്ഥലത്തും, വീട്ടിലും, സമൂഹത്തിലും, എല്ലാത്തിനുമുപരി അവനവന്റെ ഉള്ളിലും, അർത്ഥപൂർണവും നിറവുള്ളതുമായ ബന്ധങ്ങളുണ്ടാക്കാനുള്ള താക്കോൽ വാഗ്ദാനം ചെയ്യുന്നു.













Discussion about this post