യാദൃശ്ചികത എന്ന വാക്ക് ജീവിതത്തിൽ നമ്മൾ പലതവണ ഉപയോഗിക്കുന്ന ഒന്നാണ് . എങ്ങനെയാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത് എന്ന് നമ്മളെ ചിന്തിപ്പിക്കുന്ന രീതിയിൽ ചില യാദൃശ്ചികതകൾ നമ്മളെ ഞെട്ടിക്കും. അത്തരത്തിൽ ക്രിക്കറ്റിൽ ഏതൊരു ക്രിക്കറ്റ് പ്രേമിയെയും ഒന്ന് ഞെട്ടിക്കുന്ന സംഭവത്തെ നമുക്ക് ഒന്ന് നോക്കാം.
1877-ൽ, എം.സി.ജി.യിൽ ഒരു സംയുക്ത ഓസ്‌ട്രേലിയൻ ഇലവനും ഒരു ടൂറിംഗ് ഇംഗ്ലീഷ് ടീമും തമ്മിലുള്ള ഒരു മത്സരം നടന്നു. അത് പിന്നീട് ആദ്യത്തെ ഔദ്യോഗിക ടെസ്റ്റ് മത്സരമായി അംഗീകരിക്കപ്പെട്ടു. മത്സരത്തിൽ ഓസ്ട്രേലിയൻ താരം ചാൾസ് ബാനർമാൻ ടെസ്റ്റ് ക്രിക്കറ്റിലെ ആദ്യ സെഞ്ച്വറി നേടി. അദ്ദേഹം നേടിയത് 165 റൺസ് ആയിരുന്നു. ഓസ്ട്രേലിയയുടെ ആദ്യ ഇന്നിംഗ്സ് സ്കോറായ 245 റൺസിന്റെ 67% ത്തിലധികവും അദ്ദേഹത്തിന്റെ ഇന്നിംഗ്സായിരുന്നു, ഇന്നും ആ റെക്കോർഡ് നിലനിൽക്കുന്നു. മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ട് 196 റൺസിന് ഓൾ ഔട്ടായി.
എന്നാൽ രണ്ടാം ഇന്നിംഗ്സിൽ ഓസ്ട്രേലിയ വെറും 104 റൺസിന് പുറത്തായി. ശേഷം അവർ ഇംഗ്ലണ്ടിന് മുന്നിൽ 154 റൺസിന്റെ വിജയലക്ഷ്യം വെച്ചു. ടോം കെൻഡലിന്റെ 55 റൺസിന് 7 വിക്കറ്റുകൾ പിന്ബലത്തില് ഇംഗ്ലീഷ് ബാറ്റിംഗ് നിര തകരുകയും 108 റൺസിന് പുറത്താക്കുകയും ചെയ്തു. ഓസ്‌ട്രേലിയൻ ജയം 45 റൺസിന്.
ടെസ്റ്റ് ക്രിക്കറ്റിന്റെ 100 വർഷത്തെ ആഘോഷത്തിന്റെ ഭാഗമായി, 1977 മാർച്ചിൽ എംസിജിയിൽ ഒരു ശതാബ്ദി ടെസ്റ്റ് നടന്നു. അന്നും ഏറ്റുമുട്ടിയത് ഇതേ ടീമുകൾ തന്നെയായിരുന്നു. ഇനി എന്താണ് യാദൃശ്ചികത എന്നല്ല 100 വർഷത്തിന്റെ ആഘോഷമായി നടന്ന ഈ ടെസ്റ്റിൽ ഓസ്ട്രേലിയ ഇംഗ്ലണ്ടിനെ തോൽപ്പിച്ചത് ഇതേ 45 റൺസിന് ആയിരുന്നു.













Discussion about this post