തന്റെയും കുട്ടിയുടെയും ജീവനാംശം വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹസിൻ ജഹാൻ സമർപ്പിച്ച ഹർജിയിൽ, ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമിക്കും പശ്ചിമ ബംഗാൾ സംസ്ഥാന അധികാരികൾക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു. കൽക്കട്ട ഹൈക്കോടതിയുടെ വിധി പ്രകാരം തനിക്ക് അനുവദിച്ച ഒന്നര ലക്ഷവും മകൾക്ക് രണ്ടര ലക്ഷവും അനുവദിച്ച ഉത്തരവിൽ തൃപ്തയാകാത്ത ഹാസിൻ ജഹാൻ, മുഹമ്മദ് ഷമിയുടെ വരുമാനവും ജീവിതശൈലിയും ചൂണ്ടിക്കാട്ടി കൂടുതൽ തുക ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചു. തിമാസം 10 ലക്ഷം രൂപ ജീവനാശം വേണം എന്നാണ് അവരുടെ ആവശ്യം.
ഹൈക്കോടതി നൽകിയ തുക പര്യാപ്തമല്ലേ എന്ന് ചോദ്യം വാദത്തിനിടെ സുപ്രീംകോടതിയിൽ നിന്ന് ഉണ്ടായി. ഷമിയുടെ ഭാര്യയ്ക്കായി മുതിർന്ന അഭിഭാഷക ശോഭ ഗുപ്ത, അഭിഭാഷകരായ ദീപക് പ്രകാശ്, ശ്രീറാം പറക്കാട്ട് എന്നിവർ ഹാജരായി. “ഷമിയുടെ വരുമാനം വളരെ വലുതാണ്. സ്വത്തുക്കൾ, ആഡംബര കാറുകൾ, പതിവ് വിദേശ യാത്രകൾ, ആഡംബര ജീവിതം എന്നിവ എല്ലാം അദ്ദേഹത്തിനുണ്ട്” അവരുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
കീഴ്‌ക്കോടതിയുടെയും കൊൽക്കത്ത ഹൈക്കോടതിയുടെയും നിർദ്ദേശങ്ങൾക്ക് ശേഷവും ഷമി ദീർഘകാലമായി അനുവദിച്ച പണം നൽകാറില്ല എന്നും ഹർജിയിൽ പറയുന്നു. തന്റെ അവകാശവാദം തനിക്കുവേണ്ടിയല്ലെന്നും, ക്രിക്കറ്റ് താരത്തിന് തുല്യമായ ഒരു ജീവിതശൈലി തന്റെ മകൾക്ക് ആസ്വദിക്കാൻ വേദി ആണെന്നും ജഹാൻ വ്യക്തമാക്കി. “മകൾക്ക് പിതാവിന്റെ പണത്തിനും അയാളുടെ ആഡംബര രീതികൾക്കും ഒപ്പമുള്ള ജീവിതത്തിന് അർഹതയുണ്ട്” ഹർജിയിൽ പറയുന്നു.
നേരത്തെ ഷമി മകൾ ആര്യയുടെ കാര്യങ്ങളൊന്നും ശ്രദ്ധിക്കുന്നില്ലെന്നും അതിന് പകരം പെൺസുഹൃത്തിന്റെ മകൾക്കും കുടുംബത്തിനുമാണ് മുൻഗണന നൽകുന്നതെന്നും ഹസിൻ അടുത്തിടെ സോഷ്യൽ മീഡിയ പോസ്റ്റിൽ ആരോപിച്ചിരുന്നു. അതേസമയം മുൻ ഭാര്യയുടെ ആരോപണങ്ങൾക്ക് ഒന്നും തന്നെ ഷമി മറുപടി പറഞ്ഞിട്ടില്ല.













Discussion about this post