ബ്രിസ്ബേനിൽ ഓസ്ട്രേലിയക്കെതിരായ അവസാന ടി20 മത്സരത്തിന് മുമ്പ് സ്പിൻ ബൗളിംഗ് ഓൾറൗണ്ടർ വാഷിംഗ്ടൺ സുന്ദർ ടീമിൽ കൂടുതൽ മികച്ച പങ്ക് വഹിക്കണമെന്ന് മുൻ ഇന്ത്യൻ ഓപ്പണർ സദഗോപ്പൻ രമേശ് പറഞ്ഞു. കരാരയിൽ നടന്ന നാലാം ടി20യിൽ ഇന്ത്യ നേടിയ 48 റൺസിന്റെ തകർപ്പൻ വിജയത്തിൽ 28 കാരനായ സുന്ദർ തനിക്ക് കിട്ടിയ എട്ട് പന്തുകളിൽ നിന്ന് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.
മൂന്നാം ടി 20 യിൽ അവസരം പോലും കിട്ടാതിരുന്ന താരത്തിന് നാലാം ടി 20 യിൽ 17-ാം ഓവറിൽ മാത്രമാണ് അവസരം കിട്ടുന്നത്. അവിടെ അദ്ദേഹം ഒരു പന്ത് പോലും എറിഞ്ഞില്ല. എന്നിരുന്നാലും, മൂന്നാം ടി20യിൽ സുന്ദർ ബാറ്റ് കൊണ്ട് ശ്രദ്ധേയമായ സംഭാവന നൽകി, 23 പന്തിൽ 49* റൺസ് നേടി ടീമിന്റെ വിജയത്തിന് സഹായിച്ചു.
പരമ്പരയുടെ അവസാന മത്സരത്തിന് മുമ്പ് വാഷിംഗ്ടൺ സുന്ദറിന്റെ ഓൾറൗണ്ട് പ്രകടനത്തെക്കുറിച്ച് രമേശ് തന്റെ യൂട്യൂബ് ചാനലിൽ ഇങ്ങനെ പറഞ്ഞു:
“അദ്ദേഹത്തിന് എല്ലാ വാഹനങ്ങളും ഓടിക്കാൻ കഴിയും, പക്ഷേ ഈ പരമ്പരയിൽ ഒരു സൈക്കിൾ മാത്രമാണ് ഇതുവരെ ഓടിക്കാൻ നൽകിയത്. ഒന്നും ഓടിക്കാൻ അറിയാത്ത പലർക്കും ബൈക്കുകളും ബെൻസ് കാറുകളും നൽകുന്നു. വാഷിംഗ്ടണിനെ ഇന്ത്യ കൂടുതൽ നന്നായി ഉപയോഗിക്കേണ്ടതുണ്ട്. മൂന്നാം മത്സരത്തിൽ അവർ അദ്ദേഹത്തിന് പന്ത് നൽകിയില്ല, പക്ഷേ ബാറ്റിംഗിൽ അവൻ ഞെട്ടിച്ചു. അദ്ദേഹം അവിശ്വസനീയമായ ഒരു ഇന്നിംഗ്സ് കളിച്ചു. ഒടുവിൽ മത്സരത്തിൽ പന്ത് നൽകിയപ്പോൾ, എട്ട് പന്തിൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.”
ട്വന്റി20യിൽ ഇന്ത്യയ്ക്ക് വേണ്ടി നിശബ്ദമായി സംഭാവന നൽകുന്നയാളാണ് സുന്ദർ, 22.17 എന്ന മികച്ച ബൗളിംഗ് ശരാശരിയും കീഴിൽ താരത്തെ ഇക്കണോമി റേറ്റിലാണ് നിൽക്കുന്നത്. അതേസമയം ഇന്ത്യൻ ബോളിങ് മികച്ചത് ആണെങ്കിൽ പോലും ലോകകപ്പിന് മുമ്പ് ഇനിയും ബാറ്റിംഗിൽ ഒരുപാട് മുന്നേറാൻ ഉണ്ടെന്നും മുൻ താരം പറഞ്ഞു.













Discussion about this post