ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ വീണ്ടും റീൽസ് ചിത്രീകരണവുമായി ചിത്രകാരിയും സോഷ്യൽമീഡിയ ഇൻഫ്‌ളൂവൻസറുമായ ജസ്ല സലീം. ക്ഷേത്രം അഡ്മിനിസ്‌ട്രേറ്ററുടെ പരാതിയിൽ ജസ്‌നയ്‌ക്കെതിരെ പോലീസ് കേസെടുത്തു. ജസ്‌നയെ കൂടാതെ R1 ബ്രൈറ്റ് എന്ന ഇൻസ്റ്റഗ്രാം ഏഅക്കൗണ്ടിനെതിരെയും കേസെടുത്തിട്ടുണ്ട്.
ഓഗസ്റ്റ് 28നാണ് റീൽസ് ചിത്രീകരിച്ചത്. സോഷ്യൽമീഡിയയിലെ പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നവംബർ അഞ്ചിനാണ് പരാതി നൽകിയത്.ഇതിന് മുൻപ് ജസ്‌ന റീൽസ് ചിത്രീകരണം നടത്തിയിരുന്നു. ഇതേ തുടർന്നാണ് നടപ്പുരയിൽ റീൽസ് ചിത്രീകരിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിറക്കിയത്.
ഗുരുവായൂർ ക്ഷേത്ര നടപ്പന്തലിൽവെച്ച് ശ്രീകൃഷ്ണ ജയന്തി ദിവസം കേക്ക് മുറിച്ചത് വിവാദമായിരുന്നു. പിന്നീട് ഹൈക്കോടതി വിഷയത്തിൽ ഇടപെടുകയും ഗുരുവായൂർ ക്ഷേത്രത്തിന്റെ നടപ്പന്തലിൽ വെച്ച് റീൽസ് ചിത്രീകരണവും വീഡിയോ ചിത്രീകരണവും പാടില്ലെന്ന് ഉത്തരവിടുകയും ചെയ്തിരുന്നു.പടിഞ്ഞാറേ നടയിൽ ആയിരുന്നു ഇത്തവണ റീൽസ് ചിത്രീകരണം,













Discussion about this post