ആർഎസ്എസിനെ വിമർശിക്കാൻ ശ്രമിക്കുന്നതിനിടെ വമ്പൻ മണ്ടത്തരവുമായി സിപിഎം നേതാവ് എംവി ജയരാജൻ. സർക്കാർ പരിപാടിയിൽ ആർഎസ്എസ് ഗണഗീതം പാടിയതിൽ പ്രതിഷേധിക്കുക എന്ന് ആഹ്വാനം ചെയ്തുകൊണ്ട് എംവി ജയരാജൻ പങ്കുവെച്ച് ഫേസ്ബുക്ക് പോസ്റ്റിലാണ് വൻ മണ്ടത്തരം പറഞ്ഞത്. ദേശീയഗീതമായ വന്ദേമാതരത്തിന്റെ 150ആം വാർഷികത്തെക്കുറിച്ച് സൂചിപ്പിക്കുമ്പോൾ ‘ടാഗോർ രചിച്ച വന്ദേമാതരം’ എന്നാണ് എം വി ജയരാജൻ ഫേസ്ബുക്ക് പോസ്റ്റിൽ എഴുതിയത്.
മാതൃ രാജ്യത്തെക്കുറിച്ച് ഒരു കമ്മ്യൂണിസ്റ്റിനുള്ള പൊതുവിജ്ഞാനം വ്യക്തമാക്കി മനസ്സിലാക്കി തരുന്ന പോസ്റ്റ് എന്നാണ് ഈ എംവി ജയരാജന്റെ ഈ പോസ്റ്റിനെ കുറിച്ച് സമൂഹമാധ്യമങ്ങളിൽ അഭിപ്രായം ഉയർന്നത്. എഴുതിയത് അബദ്ധമാണെന്ന് മനസ്സിലായതോടെ എം വി ജയരാജൻ പോസ്റ്റ് തിരുത്തി ബങ്കിംചന്ദ്ര ചാറ്റർജി രചിച്ച വന്ദേമാതരം എന്നും പിന്നീട് ടാഗോർ ആലപിച്ച വന്ദേമാതരം എന്നും എഡിറ്റ് ചെയ്തു.
വന്ദേമാതരം എഴുതിയത് വയലാർ ആണെന്ന് പറയാഞ്ഞത് ഭാഗ്യം എന്നാണ് എം വി ജയരാജന്റെ ഈ പോസ്റ്റിനെ കുറിച്ച് സമൂഹമാധ്യമങ്ങളിൽ അഭിപ്രായങ്ങൾ ഉയരുന്നത്. വന്ദേമാതരം എഴുതിയത് ആരാണെന്ന് അറിയണമെങ്കിൽ വന്ദേഭാരത് എക്സ്പ്രസിൽ ഗണഗീതം ആലപിച്ച ആ കുട്ടികളോട് ചോദിച്ചു നോക്കൂ എന്നും കമ്മ്യൂണിസ്റ്റുകാർ ഇത്രയും കാലം ദേശീയപതാകയെയും ദേശഭക്തിഗാനങ്ങളെയും മനപ്പൂർവ്വം അവഗണിച്ചതിനുള്ള ഉത്തരമാണ് ജയരാജന്റെ പോസ്റ്റ് എന്നും സമൂഹമാധ്യമങ്ങളിൽ അഭിപ്രായങ്ങൾ ഉയരുന്നു.









Discussion about this post