ബംഗളൂരു-എറണാകുളം സൗത്ത് വന്ദേഭാരത് എക്‌സ്പ്രസിന്റെ ഫ്‌ളാഗ് ഓഫ് ചടങ്ങിൽ വിദ്യാർത്ഥികൾ ആർഎസ്എസ് ഗണഗീതം പാടുന്ന വീഡിയോ പങ്കുവച്ച് ദക്ഷിണറെയിൽവേ. ഗണഗീതത്തിന്റെ ഇംഗ്ലീഷ് വിവർത്തനം ഉൾപ്പെടുത്തിയാണ് പുതിയ പോസ്റ്റ്. എറണാകുളം സരസ്വതി വിദ്യാലയത്തിലെ കുട്ടികൾ മനോഹരമായി പാടിയ സ്‌കൂൾ ഗാനം എന്നാണ് ദക്ഷിണ റെയിൽവേ കുറിച്ചിരിക്കുന്നത്.
വന്ദേഭാരത് ഫ്‌ളാഗ് ഓഫിന് തൊട്ടുപിന്നാലെ ദക്ഷിണ റെയിൽവേ വീഡിയോ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെ ആർഎസ്എസ് ഗണഗീതം പാടിയതിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയനടക്കം രംഗത്തെത്തിയിരുന്നു. ഡീലീറ്റ് ചെയ്യപ്പെട്ട വീഡിയോ ആണ് ഇംഗ്ലീഷ് വിവർത്തനത്തിനൊപ്പം ഇ്‌പ്പോൾ പങ്കുവച്ചിരിക്കുന്നത്.
അതേസമയം മുഖ്യമന്ത്രിയുടെ വിമർശനത്തിനെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ രംഗത്തെത്തി. കുട്ടികൾ അവർക്ക് ഇഷ്ടമുള്ള ദേശഭക്തിഗാനം പാടിയതാണോ പ്രശ്‌നമെന്ന് രാജീവ് ചന്ദ്രശേഖർ ചോദിച്ചു. കുട്ടികളുടെ ഭരണഘടനാ സ്വാതന്ത്ര്യത്തെ മുഖ്യമന്ത്രി അവഹേളിക്കുകയാണെന്നും മുഖ്യമന്ത്രിക്ക് അപലപിക്കാൻ സംസ്ഥാന സർക്കാരിൽ തന്നെ ഒട്ടേറെ വിഷയങ്ങൾ ഉണ്ടല്ലോ എന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു.













Discussion about this post