അഞ്ച് മത്സരങ്ങളുള്ള ടി20 ഐ പരമ്പരയിൽ ഇന്ത്യ ഓസ്ട്രേലിയയെ 2-1 ന് തോൽപ്പിച്ചതിന് ശേഷം ഒരു ഇന്ത്യൻ പത്രപ്രവർത്തകൻ സൂര്യകുമാർ യാദവിനെ ട്രോളിയത് ശ്രദ്ധിക്കപ്പെട്ടു. മാധ്യമപ്രവർത്തകൻ ‘ഒടുവിൽ, ട്രോഫി മിൽ ഗയി’ (ഒടുവിൽ നിങ്ങൾക്ക് ട്രോഫി ലഭിച്ചു) എന്നാണ് പറഞ്ഞത്. 2025 ഏഷ്യാ കപ്പ് കിരീടം നേടിയിട്ടും ഇന്ത്യക്ക് ഇതുവരെ അത് ലഭിച്ചിട്ടില്ല എന്ന വസ്തുതയെ പരാമർശിച്ചാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
ദുബായിൽ നടന്ന ഏഷ്യാ കപ്പ് 2025 ഫൈനലിൽ ഇന്ത്യ പാകിസ്ഥാനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തുക ആയിരുന്നു. 147 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 19.4 ഓവറിൽ വിജയിച്ചു. തിലക് വർമ്മ 53 പന്തിൽ നിന്ന് 69 റൺസ് നേടി പുറത്താകാതെ നിന്നതോടെ ഇന്ത്യ ജയിച്ചുകയറുക ആയിരുന്നു. എന്നിരുന്നാലും, ടൂർണമെന്റ് ജയിച്ചിട്ടും ഇന്ത്യക്ക് അത് ട്രോഫിയില്ലാതെ ആഘോഷിക്കേണ്ടിവന്നു.
ഓസ്‌ട്രേലിയൻ ടി 20 പരമ്പരയിലെ അവസാന മത്സരം മഴകാരണം ഉപേക്ഷിച്ചതിന് പിന്നാലെ നടന്ന പത്രസമ്മേളനത്തിൽ, ഒരു പത്രപ്രവർത്തകൻ സൂര്യകുമാറിനോട് ഇങ്ങനെ പറഞ്ഞു .
” ഒടുവിൽ നിങ്ങൾക്ക് ട്രോഫി ലഭിച്ചു”
ഇതിന് ഇന്ത്യൻ ക്യാപ്റ്റൻ മറുപടി നൽകി: “ഇപ്പോൾ സന്തോഷം തോന്നുന്നു”
അടുത്തിടെ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യൻ വനിതാ ടീമിനെ പ്രശംസിക്കാനും അദ്ദേഹം അവസരം ഉപയോഗിച്ചു, താരം കൂട്ടിച്ചേർത്തു:
“എനിക്ക് ട്രോഫി സമ്മാനിച്ചതിന് ശേഷം ഞാൻ അത് കൈവശം വച്ചു. അടുത്തിടെ വനിതാ ടീം ഇന്ത്യയിൽ ലോകകപ്പ് നേടി. ആ ട്രോഫിയും നമ്മുടെ മണ്ണിലേക്ക് വന്നു. അതിനെക്കുറിച്ച് സന്തോഷം തോന്നുന്നു, ഈ ട്രോഫിയെക്കുറിച്ചും.”
സൗത്താഫ്രിക്കൻ ടെസ്റ്റ് പര്യടനമാണ് ഇന്ത്യയുടെ മുന്നിലുള്ള അടുത്ത വെല്ലുവിളി.













Discussion about this post