രാജസ്ഥാൻ റോയൽസിൽ നിന്ന് സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്സിലേക്ക് മാറ്റുകയാണോ? ഈ ചോദ്യം സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്. കാരണം ഈ നീക്കം നടക്കാൻ സാധ്യതയുണ്ടെന്ന് അഭ്യൂഹങ്ങളുണ്ട്. എന്നിരുന്നാലും, സിഎസ്‌കെ സിഇഒ കാസി വിശ്വനാഥൻ ഇതിനകം ഇക്കാര്യത്തിൽ ഒരു അപ്‌ഡേറ്റ് നൽകിയിട്ടുണ്ട്. അഭ്യൂഹങ്ങൾ പരക്കുന്ന സാഹചര്യത്തിൽ ഇങ്ങനെ പറഞ്ഞു “ഇല്ല, സാധ്യതയില്ല, .” എന്നാലും തുടർച്ചയായ കിംവദന്തികൾക്കിടയിൽ, മുൻ ചാമ്പ്യന്മാരായ ടീം ഇപ്പോൾ സിഇഒയെയും അവരുടെ ഭാഗ്യചിഹ്നമായ ലിയോയെയും ഉൾപ്പെടുത്തി രസകരമായ ഒരു സോഷ്യൽ മീഡിയ പോസ്റ്റ് പുറത്തിറക്കിയിരിക്കുന്നു.
വീഡിയോയിൽ, വിശ്വനാഥൻ തന്റെ ഫോണിൽ ഒരു ട്വീറ്റ് കാണിച്ചുകൊണ്ട്, സോഷ്യൽ മീഡിയയിലെ കിംവദന്തികൾ അനുസരിച്ച് പ്രീതി സിന്റയ്ക്ക് പകരമായി പഞ്ചാബ് കിംഗ്സിലേക്ക് തന്നെയും കൈമാറാൻ പോകുന്നുവെന്ന് പറഞ്ഞു. രജനീകാന്തിന്റെ വേട്ടൈയൻ എന്ന ചിത്രത്തിലെ ഒരു ഗാനവും മലയാളത്തിൽ ശ്രദ്ധേയമായ ഒരു വരിയും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സഞ്ജുവിനെ സഹതാരങ്ങൾ വിളിക്കുന്ന ” ചേട്ടൻ” എന്ന വാക്ക് വരുന്ന “ചേട്ടൻ വന്നില്ലേ” എന്ന വരിയാണ് അത്.
വീഡിയോയുടെ അവസാനം, ഇങ്ങനെ പറഞ്ഞു, “വ്യാപാര കിംവദന്തികൾ മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. ശരിക്കുള്ള തീരുമാനത്തിനായി ഔദ്യോഗിക പ്രഖ്യാപനം വരെ കാത്തിരിക്കുക.”
നവംബർ 15 ഐപിഎൽ ട്രേഡ് വിന്ഡോ അടക്കുന്ന അവസാന തീയതിയായതിനാൽ, ക്രിക്കറ്റ് ലോകത്തെ എല്ലാവരുടെയും കണ്ണുകൾ ഏതൊക്കെ താരങ്ങൾ കൂടുവിട്ട് കൂടുമാറ്റം നടത്തും എന്നാണ്.
അതേസമയം, സിഎസ്‌കെ ആരാധകർക്ക് സന്തോഷവാർത്ത എന്നോണം ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം എംഎസ് ധോണി 2026 ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ ടീമിനായി കളിക്കാൻ ഒരുങ്ങുന്നു. ഈ വാർത്ത വിശ്വനാഥൻ തന്നെ സ്ഥിരീകരിച്ചു.
https://twitter.com/i/status/1987143069280706939













Discussion about this post